Monday, 23 December 2024

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി  ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC)   മകരവിളക്ക് ആഘോഷങ്ങൾ ജനുവരി 11ന് മാഞ്ചസ്റ്ററിൽ.

മാഞ്ചസ്റ്റർ: മകരമാസമഞ്ഞലകൾ ചൂടി നിൽക്കുന്ന ഈ വേളയിൽ നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും,  താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും  അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക്  കൊടിയേറും. തുടർന്ന് പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, തബല വിദ്വാൻ സന്ദീപ് പ്രോപ്ടർ, കലേഷ് ഭാസ്കർ എന്നിവർ നയിക്കുന്ന ഭക്തിനിർഭരമായ ഭജന ആരംഭിക്കുന്നതാണ്.

അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ,  പുഷ്പാഞ്ജലി, പടിപൂജ,  അർച്ചന,  ദീപാരാധന,  മഹാ പ്രസാദം, എന്നിങ്ങനെയാണ് മറ്റു ക്രമീകരിച്ചിരിക്കുന്നത്. പൂജാ കർമ്മങ്ങൾക്ക് ശ്രീപ്രസാദ് ബട്ട് മുഖ്യകാർമികത്വം നിർവഹിക്കുന്നതാണ്. തത്വമസി പൊരുളാകുന്ന പ്രണവമന്ത്രനാഥനെ ദർശിക്കുവാനും, വഴിപാടുകൾ അർപ്പിക്കുവാനും  അന്നേദിവസം ഭക്തജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

നീലാംബരദാരിയുടെ ആത്മ പ്രഭ ചൊരിഞ്ഞിടുന്ന ആ ദിവ്യ ജ്യോതിയെ കണ്ടുവണങ്ങി, ഉൾ നിറഞ്ഞ ഭക്തിയോടെ,  ഒരുമയുടെ മന്ത്രമോതി പരമസത്യസന്നിധിയിൽ സായൂജ്യമടയാൻ യുകെയിലെ ഓരോ അയ്യപ്പ വിശ്വാസിയുടെയും സാന്നിധ്യം ധർമ്മശാസ്താവിന്റെ  ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ  അയ്യപ്പ ഭക്തന്മാരെയും ക്ഷണിക്കുന്നതായി ഗ്രെയ്റ്റർ മാഞ്ചസ്റ്റർ  മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറിരാധേഷ് നായർ (07815 819190) എന്നിവർ അറിയിച്ചു.

Date:- Saturday 11th January 2020

Time : 3pm-9pm

Venue: Radhskrishna Temple, Brunswick Road, Withington

 

 

Other News