Wednesday, 22 January 2025

ഇറാനിൽ ബോയിംഗ് തകർന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരിൽ രണ്ടു പേർ എഞ്ചിനീയർമാർ. ഒരാൾ സസക്സിലെ ഷോപ്പുടമ.

ടെഹ്റാനിലെ ഇമാം അൽഖൊമേനി എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തയുടനെ തകർന്നു വീണ യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് വിമാനത്തിൽ ഉണ്ടായിരുന്ന മൂന്നു ബ്രിട്ടീഷ് പൗരന്മാരെയും തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പെട്രോളിയം എഞ്ചിനീയറായ സാം സക്കേയ്, എഞ്ചിനീയർ സയിദ് ടഹ്‌മാബെസി, സസക്സിലെ ഹാസോക്സിൽ ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തുന്ന ബ്രിട്ടീഷ്- ഇറാനിയനായ മൊഹമ്മദ് റിസാ ഖദ്ക്കോഡ സാദേ എന്നിവരാണ് മരണമടഞ്ഞത്. സീനിയർ റിസർവോയർ എഞ്ചിനീയറായ സാം സക്കേയ് എഡിൻബറോ ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയിലാണ് പഠനം നടത്തിയത്. സയിദ് ടഹ്‌മാബെസി സ്ട്രക്ചറൽ എഞ്ചിനീയറാണ്. കെൻറ് ഡാർട്ട് ഫോർഡിലെ ലെയിങ്ങ് ഒ' റുക്കെ എന്ന കമ്പനി സ്റ്റാഫ് ആയിരുന്നു.

ഇന്ന് രാവിലെ ഇറാൻ ലോക്കൽ സമയം രാവിലെ 6:12 നാണ് അപകടം നടന്നത്. ടേക്ക് ഓഫ് ചെയ്ത് 3 മിനുട്ടിനുള്ളിൽ കൃഷി പ്രദേശത്തേയ്ക്ക് അഗ്നിഗോളമായി പതിക്കുകയായിരുന്നു. 168 യാത്രക്കാരും 9 ക്രൂ മെമ്പേഴ്സും ഉണ്ടായിരുന്നതിൽ ആരും രക്ഷപെട്ടില്ല. 82 ഇറാനികളും 63 കനേഡിയൻസും 3 ബ്രിട്ടീഷുകാരും 11 യുക്രേനിയൻസും 10 സ്വീഡിഷുകാരും 4 അഫ്ഗാനികൾ, 4 ജർമ്മൻകാരും ഇതിൽ യാത്ര ചെയ്തിരുന്നു.

എഞ്ചിൻ തകരാറിനെ തുടർന്നാണ് ബോയിംഗ്‌ വിമാനം തകർന്നതെന്ന് യുക്രെനിയൻ എംബസി അറിയിച്ചു. നാലു വർഷം പഴക്കമുള്ള ഫ്ളൈറ്റ് അതിന്റെ എല്ലാ സാങ്കേതിക പരിശോധനകളും രണ്ടു ദിവസം മുമ്പ് പൂർത്തീകരിച്ചിരുന്നു

Other News