Wednesday, 22 January 2025

റോയൽ സ്പീഡിംഗ് ഒഫൻസ്... ക്വീനിന്റെ ഗ്രാൻഡ് ഡോട്ടർ സെറാ ടിൻഡാലിന് ഡ്രൈവിംഗ് ബാൻ. 70 മൈൽ സോണിൽ ലാൻഡ് റോവർ ഓടിച്ചത് 91 മൈൽ സ്പീഡിൽ.

ബ്രിട്ടീഷ് ക്വീനിന്റെ ഗ്രാൻഡ് ഡോട്ടർ സെറാ ടിൻഡാലിന് കോടതി ഡ്രൈവിംഗ് ബാൻ ഏർപ്പെടുത്തി. 70 മൈൽ സോണിൽ ലാൻഡ് റോവർ 91 മൈൽ സ്പീഡിൽ ഓടിച്ചതിനെത്തുടർന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു. തന്റെ ലാൻഡ് റോവറിൽ യാത്ര ചെയ്യുമ്പോഴാണ് പ്രിൻസസ് ആനിന്റെ മകളായ സെറാ ട്രാഫിക് ഒഫൻസിൽ പെട്ടത്. സെറയ്ക്ക് കഴിഞ്ഞ മൂന്നു വർഷത്തിൽ മറ്റു ട്രാഫിക് ഒഫൻസിന് ഒൻപത് പോയിൻറുകൾ ലൈസൻസിൽ ഉണ്ടായിരുന്നു. ഇത്തവണ ചെൽട്ടനാം മജിസ്ട്രേറ്റ് കോർട്ട് നാലു പോയിന്റുകൂടി ലൈസൻസിൽ നല്കിയതോടെ മൊത്തം 12 പോയിന്റ് എന്ന ലിമിറ്റ് കടക്കുകയും ആറു മാസത്തെ ഡ്രൈവിംഗ് നിരോധന പരിധിയിൽ പെടുകയുമായിരുന്നു.

കഴിഞ്ഞ വർഷം നവംബർ 6 നാണ് ഡ്രാഗ്ലിംഗ് വർത്തിനടുത്ത് ഡാർട്ട്ലിയിൽ സെറാ A417 റോഡിൽ സ്പീഡിംഗിന് പിടിക്കപ്പെട്ടത്. മുൻ ഇംഗ്ലണ്ട് റഗ്ബി പ്ളെയറായ മൈക്ക് റ്റിൻഡാലിന്റെ പത്നിയായ സെറാ ഓസ്ട്രേലിയയിൽ ആയിരുന്നതിനാൽ കോടതിയിൽ എത്തിയിരുന്നില്ല. പകരം അവരുടെ ലോയർ ഹാജരായി. ഡ്രൈവിംഗ് ബാനിന് പുറമേ 666 പൗണ്ട് ഫൈനും 151 പൗണ്ട് വിക്ടിം സർച്ചാർജും സെറാ ടിൻഡാൽ അടയ്ക്കണം. സെറയുടെ മാതാവായ പ്രിൻസസ് ആനും ഇതേ റോഡിൽ സ്പീഡ് ചെയ്തതിന് 2001 ൽ പിടിക്കപ്പെട്ടിരുന്നു.
 

Other News