Monday, 23 December 2024

റോയൽ ഡ്യൂട്ടികൾ "പാർട്ട് ടൈം" ആക്കുകയാണെന്ന് പ്രിൻസ് ഹാരിയും മേഗനും. സാമ്പത്തിക സ്വയംപര്യാപ്തത നേടും. യുകെയിലും നോർത്ത് അമേരിക്കയിലുമായി പ്രവർത്തന സമയം വിഭജിക്കും

ദി ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സ് ആയ പ്രിൻസ് ഹാരിയും മേഗനും തങ്ങളുടെ രാജകീയ പദവികളിൽ അടിസ്ഥാനമാക്കിയുള്ള പൊതുജീവിത ശൈലിയിൽ നിന്ന് മാറിയുള്ള ജീവിതപാത തെരഞ്ഞെടുക്കുകയാണെന്ന് വ്യക്തമാക്കി. മാസങ്ങളായുള്ള കൂട്ടായ ചിന്തകളുടെയും ആത്മപരിശോധനയുടെയും അടിസ്ഥാനത്തിൽ തങ്ങൾ മുന്നോട്ടുള്ള വഴികൾ ഒരുക്കുകയാണെന്നും ഇവർ രാജകൊട്ടാരത്തിന്റെ ഔദ്യോഗിക സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചു. സീനിയർ റോയൽസ് എന്ന പദവിയിലേയ്ക്ക് ഒതുങ്ങും. പബ്ളിക് ഇവന്റുകളിൽ കൂടുതലായുള്ള പങ്കാളിത്തം ഉണ്ടാവില്ല.

സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്ന രീതിയിൽ ജീവിത ശൈലി ക്രമീകരിക്കും. യുകെയിലും നോർത്ത് അമേരിക്കയിലുമായി സമയം വിനിയോഗിക്കും. ക്വീനിനെയും പ്രിൻസ് ഓഫ് വെയിൽസിനെയും ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിനെയും പിന്തുണയ്ക്കുകയും അവർക്കു വേണ്ട എല്ലാ സഹകരണങ്ങളും നല്കുകയും ചെയ്യും. സ്റ്റേറ്റ്മെന്റ് പറയുന്നു. രാജകീയ പാരമ്പര്യത്തിൽ പൂർണമായും തുടരുന്നതു മൂലമുള്ള അമിത മാദ്ധ്യമ ശ്രദ്ധ ഒഴിവാക്കാനും തങ്ങളുടെ മകൻ ആർച്ചിയെ സ്വകാര്യതയിൽ വളർത്തിക്കൊണ്ടുവരാനുമുള്ള താത്പര്യവുമാണ് ഇരുവരെയും ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നു.

 

ADVERTISEMENT

Photos , Videos and Event Management - Stan`s click Derby

 

Other News