Thursday, 07 November 2024

സ്നേഹം - ജിഷ സുരേന്ദ്രൻ പയ്യന്നൂരിന്റെ കവിത

സ്നേഹം

 

മാനം കവിഞ്ഞൊരു 

മേഘം അലിഞ്ഞതും

മലവിങ്ങിയൊരു

പുഴ പിറന്നതും

പുഴകരഞ്ഞൊരു പാട്

പുതുനാമ്പുയർന്നതും

പിന്നെ ചെടിയായ് മരമായ്

വനമായ്ത്തീർന്നതും

സംസ്കാരങ്ങളതിൻ 

ചുവട്ടിൽ പടർന്നതും

യുഗങ്ങളോരോന്നിൻ

ഇതൾ പൊഴിഞ്ഞതും

സ്നേഹം പകർന്നൊരു പാട്

കാവ്യം പിറന്നതും

കഥകൾ വളർന്നതും

കാവുകൾ നിഴൽ വിരിച്ചതും

ആചാരങ്ങൾ മുളച്ചതും

മതം ജനിച്ചതും

ദൈവം കൺതുറന്നതും

സ്നേഹമെന്നൊറ്റ 

മന്ത്രമോതുവാനായി.

 

ജിഷ സുരേന്ദ്രൻ

Other News