Thursday, 07 November 2024

ഇറാനിയൻ പ്രസിഡന്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 20 മിനിട്ട് ടെലിഫോണിൽ സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ഇറാൻ - അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങളുമായി ബ്രിട്ടൺ രംഗത്തെത്തി. ഇറാനിയൻ പ്രസിഡന്റ് ഹസൻ റുഹാനിയുമായി ബോറിസ് ജോൺസൺ ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം ഇറാനോട് അഭ്യർത്ഥിച്ചു. ന്യൂക്ളിയർ ഡീലിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇറാനിയൻ പ്രസിഡൻറുമായുള്ള ഫോൺ സംഭാഷണം 20 മിനിട്ട് നീണ്ടുനിന്നതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇറാന്റെ ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് സിറ്റിസണായ ചാരിറ്റി വർക്കർ നസാനിൻ റാറ്റ് ക്ളിഫിന്റെ മോചനം വേഗത്തിലാക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ മിലിട്ടറി ജനറൽ ക്വാസിം സൊലൈമാനിയെ ബാഗ്ദാദിൽ വച്ച് അമേരിക്ക ഡ്രോണാക്രമണത്തിലൂടെ വധിച്ചതിനെ തുടർന്നാണ് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായത്. തിരിച്ചടിച്ച ഇറാൻ യുഎസിന്റെ ഇറാക്കിലെ രണ്ടു മിലിട്ടറി ബേസുകൾ ആക്രമിച്ചു. ന്യൂക്ളിയർ ഡീലിൽ നിന്നും ഇറാൻ പിന്മാറിയിരുന്നു. 

 

Also trending

സെൽഫ് അസസ്മെൻറ് ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജനുവരി 31. പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്തിട്ടുള്ളവരെ കൂടാതെ മറ്റാരൊക്കെയാണ് ടാക്സ് റിട്ടേൺ നൽകേണ്ടത്? താമസിച്ചാൽ കുറഞ്ഞ ഫൈൻ 100 പൗണ്ട്. എച്ച്എംആർസി അഡ്വൈസ് ഇതാണ്.

ക്വീനിന്റെ ഗ്രാൻഡ് ഡോട്ടർ സെറാ ടിൻഡാലിന് ഡ്രൈവിംഗ് ബാൻ. 70 മൈൽ സോണിൽ ലാൻഡ് റോവർ ഓടിച്ചത് 91 മൈൽ സ്പീഡിൽ.

Other News