Thursday, 07 November 2024

ടീനേജുകാർ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് നിർദ്ദേശം. പക്വമാകാത്ത ബ്രെയിനുകൾക്ക് സ്വയം നിയന്ത്രണം സാധ്യമാവില്ലെന്ന് സ്കോട്ട്ലൻഡ് സ്കൂളിലെ ഹെഡ് ടീച്ചർ

ടീനേജുകാർ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് സ്കോട്ട്ലൻഡ് സ്കൂളിലെ ഹെഡ് ടീച്ചർ നിർദ്ദേശിച്ചു. പക്വമാകാത്ത ബ്രെയിനുകൾക്ക് സ്വയം നിയന്ത്രണം സാധ്യമാവാത്ത പ്രായത്തിൽ ഇത് കുട്ടികൾക്ക് ദോഷകരമായി ഭവിക്കുകയാണെന്നും ഗോർഡൻസ്റ്റൺ ബോർഡിംഗ് സ്കൂളിലെ ഹെഡ് ടീച്ചർ ലിസാ കെർ പറയുന്നു. പ്രിൻസ് ഫിലിപ്പും പ്രിൻസ് ചാൾസും പഠിച്ച സ്കൂളാണിത്.

എന്നാൽ കുട്ടികൾക്ക് ക്ലാസുകളിൽ ഫോൺ ഉപയോഗിക്കാൻ അനുമതി ഇല്ലാത്ത പക്ഷം അവരെ മോണിട്ടർ ചെയ്യാൻ സാധിക്കാത്ത ഇടങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കപ്പെടുമെന്നും അത് കൂടുതൽ ദൂഷ്യ ഫലങ്ങൾ ഉണ്ടാക്കാനെ ഉപകരിക്കൂ എന്നും പോർട്ട്സ് മൗത്ത് ഹൈസ്കൂളിലെ ഹെഡ് ടീച്ചർ പറയുന്നു. അപക്വമായ പ്രായത്തിലുള്ളവരെ മുതിർന്നവർ നിയന്ത്രിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം ഉയരുന്നത്. വിഗനിലെ ലെയ് സെന്റ് പീറ്റേഴ്സ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിൽ പ്ളേ ഗ്രൗണ്ട് മൊബൈൽ മൊബൈൽ ഫ്രീ സോണായി സ്കൂൾ അധികൃതർ മാറ്റിയിട്ടുണ്ട്.
 

Other News