Wednesday, 22 January 2025

നോർത്തേൺ അയർലണ്ടിൽ പവർ ഷെയറിംഗ് ഡീൽ അംഗീകരിച്ചു. ഡിയുപിയും ഷിൻഫെന്നും അധികാരം പങ്കിട്ട് ഭരിക്കും. അസംബ്ലിയുടെ സ്പീക്കറെയും എക്സിക്യൂട്ടീവ് മിനിസ്റ്റർമാരെയും ഇന്ന് തെരഞ്ഞെടുക്കും.

ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും ഷിൻഫെന്നും നോർത്തേൺ അയർലണ്ടിൽ പവർ ഷെയറിംഗ് ഡീൽ അംഗീകരിച്ചു. ഇതനുസരിച്ച് ഇരു പാർട്ടികളും അധികാരം പങ്കിട്ട് ഭരിക്കാൻ തീരുമാനമായി. ഒൻപത് മാസത്തെ സമവായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ എഗ്രിമെന്റ് രൂപപ്പെട്ടത്. ഗ്രീൻ എനർജിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2017 ൽ പവർ ഷെയറിംഗ് സഖ്യം തകർന്നത്. ഇന്ന് നോർത്തേൺ അയർലണ്ട് അസംബ്ലിയുടെ സ്പീക്കറെ തെരഞ്ഞെടുക്കുകയും എക്സിക്യൂട്ടീവ് മിനിസ്റ്റർമാരെ നിയമിക്കുകയും ചെയ്യും. പുതിയ ഡീലിനെ പ്രൈം മിനിസ്റ്റർ ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു.

1998 ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റനുസരിച്ചാണ് നോർത്തേൺ അയർലണ്ടിൽ 30 വർഷമായി തുടർന്നു വന്ന സംഘർഷങ്ങൾക്ക് വിരാമമിട്ടത്. ഇതനുസരിച്ച് യൂണിയനിസ്റ്റ് പാർട്ടിയും നാഷണലിസ്റ്റ് പാർട്ടിയും ഉൾപ്പെട്ട ഒരു സഖ്യത്തിന് മാത്രമേ നോർത്തേൺ അയർലണ്ടിൽ ഗവൺമെന്റ് രൂപീകരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ യുകെയുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും ഐറിഷ് ഭാഷ, സെയിം സെക്സ് മാര്യേജ്, അബോർഷൻ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതയും സഖ്യകക്ഷി ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിൽ തടസമുണ്ടാക്കി. ഡിയുപി ലീഡറായ ആർലീൻ ഫോസ്റ്റർ ഏർപ്പെടുത്തിയ റിന്യൂവബിൾ ഹീറ്റ് ഇൻസെന്റീവ് സ്കീമിൽ ബഡ്ജറ്റ് പരിധി കഴിഞ്ഞ് തുക ചെലവാക്കിയതും അത് നികുതി ദായകർക്ക് 490 മില്യൺ പൗണ്ട് ബാധ്യത വരുത്തിയെന്ന ആരോപണവുമായി സഖ്യ സർക്കാർ തകരാൻ കാരണമായത്.

Other News