വേസ്റ്റ് ബിന്നിൽ ഉറങ്ങുന്നവരെക്കുറിച്ച് അലർട്ട് നൽകാൻ ഹ്യൂമൻ ഡിറ്റക്ടർ. പത്ത് വർഷത്തിൽ വേസ്റ്റ് ട്രക്കിൽ അകപ്പെട്ട് മരിച്ചത് 20 പേർ.
ഇൻഡസ്ട്രിയൽ വേസ്റ്റ് ബിന്നുകളിൽ അന്തിയുറങ്ങുന്ന മനുഷ്യരെക്കുറിച്ച് അലർട്ട് നല്കുന്ന ഹ്യൂമൻ ഡിറ്റക്ടർ സാങ്കേതിക വിദഗ്ദർ വികസിപ്പിച്ചെടുത്തു. ഭവനരഹിതരായവർ പലപ്പോഴും ബിന്നുകളിൽ രാത്രി ചെലവഴിക്കുണ്ട്. വേസ്റ്റ് ട്രക്കുകളിൽ ലോഡ് ചെയ്യുന്നവർ ഇതറിയാതെ അവരെയുൾപ്പെടെ ട്രക്കിലേയ്ക്ക് ലോഡ് ചെയ്തതുമൂലം നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിൽ വേസ്റ്റ് ട്രക്കിൽ അകപ്പെട്ട് മരിച്ചത് 20 പേരാണ്.
ബിന്നിനുള്ളിൽ ആളുണ്ടെങ്കിൽ തിരിച്ചറിയാനുള്ള ഇലക്ട്രോണിക് ഹ്യൂമൻ ഡിറ്റക്ടർ റ്റോട്ടൽ വേസ്റ്റ് സൊല്യൂഷൻസാണ് വികസിപ്പിച്ചത്. ബിന്നിലെ പുറത്ത് പിടിപ്പിക്കുന്ന ഡിവൈസ് പ്രോഗ്രാം ചെയ്യാവുന്ന രീതിയിലുള്ളതാണ്. ബിന്നിലെ ചലനം, താപനില, ഗ്യാസ്, ഈർപ്പം എന്നിവ മനസിലാക്കുന്ന ഡിവൈസ് മനുഷ്യ സാന്നിധ്യം ബിന്നിൽ ഇല്ലെങ്കിൽ ഗ്രീൻ ലൈറ്റും മനുഷ്യ സാന്നിധ്യം ഇതിനു മുമ്പ് ബിൻ കാലിയാക്കിയതിനു ശേഷം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ റെഡ് ലൈറ്റും ഡിസ്പ്ളെ ചെയ്യും.
ഹ്യൂമൻ ഡിറ്റക്ടർ ബ്ളു ടൂത്ത് വഴി സ്മാർട്ട് ഫോണുമായോ ടാബ് ലറ്റുമായോ കണക്ട് ചെയ്യാവുന്നതാണ്. അതിനാൽ ട്രക്കിൽ ഇരുന്ന് തന്നെ ബിന്നിലെ വിവരങ്ങൾ അറിയാൻ കഴിയും. ആളുകൾ ഇടയ്ക്ക് ഇതിൽ കഴിയാറുണ്ടെന്ന് വിവരം ലഭിച്ചാൽ കളക്ഷൻ കമ്പനി അത് ഹോം ലെസ് ഓർഗനൈസേഷന് കൈമാറും.