സുൽത്താൻ ഓഫ് ഒമാൻ വിടവാങ്ങി. ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് രാജ്യം ഭരിച്ചത് അര നൂറ്റാണ്ടുകാലം. ഒമാനിൽ മൂന്നുദിവസത്തെ ദു:ഖാചരണം.
സുൽത്താൻ ഓഫ് ഒമാൻ ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് മരണമടഞ്ഞു. 79 വയസായിരുന്നു. അര നൂറ്റാണ്ടുകാലം ഒമാന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന് മക്കളില്ല. തന്റെ പിൻഗാമിയെ ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് പ്രഖ്യാപിച്ചിട്ടില്ല. 1970 തന്റെ പിതാവിനെ പുറത്താക്കിയാണ് അദ്ദേഹം അധികാരം പിടിച്ചത്. തുടർന്ന് മിഡിൽ ഈസ്റ്റിൽ ഏറ്റവും കാലം അധികാരത്തിൽ തുടർന്ന രാജ്യത്തലവനായി അദ്ദേഹം മാറി. സുൽത്താനേറ്റ് ഓഫ് ഒമാനെ ഇന്നത്തെ പ്രൗഡിയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ഭരണ നിപുണതയായിരുന്നു.
അഞ്ചു വർഷമായി ക്യാൻസറിന് ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ചികിത്സയിലായിരുന്നു. ബെൽജിയത്തിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ന്യൂ ഇയറിന് മുൻപ് ഒമാൻ തിരിച്ചെത്തിച്ചിരുന്നു. ഒമാൻ സ്റ്റേറ്റ് ടിവിയാണ് മരണവാർത്ത പുറത്തു വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ബ്രിട്ടന്റെ പിന്തുണയോടെയാണ് ക്വാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ഒമാനിൽ അധികാരം പിടിച്ചത്. അടുത്ത മൂന്നു ദിവസങ്ങളിൽ സുൽത്താന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും. അതിന്നു സാധിച്ചില്ലെങ്കിൽ സുൽത്താൻ രഹസ്യ കവറിൽ രേഖപ്പെടുത്തിയ വ്യക്തിക്ക് അധികാരം കൈമാറും.