Monday, 23 December 2024

പ്രൈവറ്റ് ബീച്ച്, കോസ്റ്റൽ ഗാർഡൻ, അഞ്ച് ബെഡ് റൂമുകൾ എന്നിവയടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടിലെ വീട്. ഡെവണിലെ പ്രോപ്പർട്ടി രണ്ട് മില്യൺ പൗണ്ടിന് വില്പനയ്ക്ക്.

പ്രകൃതിരമണീയമായ ലൊക്കേഷനിൽ ഒരു വീടു വാങ്ങാൻ താത്പര്യമുള്ളവർക്ക് ഡെവണിൽ അതിനുള്ള സുവർണാവസരം ഒരുങ്ങുന്നു. മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് സ്വന്തമായ ബീച്ച് ഏരിയയുണ്ട്. കൂടാതെ കോസ്റ്റൽ ഗാർഡനും ടെറസും അനക്സും ഉണ്ട്. ക്ലിഫ് ടോപ്പിലുള്ള ഈ എഡ് വേർഡിയൻ രീതിയിലുള്ള ബാർ ലോഡ്ജ് എന്ന പേരുള്ള വീട് സാൽകോംബിലാണ് സ്ഥിതി ചെയ്യുന്നത്.



1902 ൽ നിർമ്മിച്ച ഈ വീടിന് എൻട്രൻസ് ഹാൾ, കിച്ചൺ/ലിവിംഗ് ഏരിയ, ഡബിൾ ബെഡ് റൂം, ഷവർ റൂം എന്നിവ ഗ്രൗണ്ട് ഫ്ളോറിലുണ്ട്. ഒന്നാം നിലയിൽ മൂന്ന് ബെഡ് റൂമുകളും വലിയ ഫാമിലി ബാത്ത് റൂമും ഉണ്ട്. ലോവർ ഗ്രൗണ്ട് ഫ്ളോറിൽ രണ്ടാമതൊരു കിച്ചണും സിറ്റിംഗ്, ഡൈനിംഗ് റൂമുകളും ഷവർ റൂമും ഉണ്ട്. കോസ്റ്റൽ പ്ളാൻറുകളും പൂക്കളും നിറഞ്ഞ ഗാർഡനിലെ വഴികൾ എത്തിച്ചേരുന്നത് പ്രൈവറ്റ് ബീച്ചിലേയ്ക്കാണ്. മൂന്നോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. 2 മില്യൺ പൗണ്ടിനാണ് പ്രോപ്പർട്ടി മാർക്കറ്റിൽ എത്തിയിരിക്കുന്നത്.

 

 

 

Other News