ഹോസ്പിറ്റലുകളിൽ രോഗികൾ കോറിഡോറുകളിൽ കഴിയുന്നു. നഴ്സുമാർ വാർഡുകൾ വിട്ട് കോറിഡോർ നഴ്സുമാരാകുന്നു. രോഗികളുടെ സുരക്ഷയിലും ആശങ്ക. എൻഎച്ച്എസ് വീണ്ടും വിന്റർ ക്രൈസിസിൽ.
ഹോസ്പിറ്റലുകളിൽ ബെഡില്ലാത്തതിനാൽ രോഗികൾ കോറിഡോറിൽ ക്യൂവിൽ കഴിയേണ്ട സ്ഥിതിയിലേയ്ക്ക് എത്തി. രോഗികളുടെ സുരക്ഷയിലും ആശങ്കയുയർത്തി എൻഎച്ച്എസ് വീണ്ടും വിന്റർ ക്രൈസിസിൽ വീണ്ടും അകപ്പെട്ടിരിക്കുകയാണ്. വാർഡുകളിൽ ഷിഫ്റ്റ് ചെയ്യുന്ന നഴ്സുമാരോട് കുറെ സമയം കോറിഡോറുകളിൽ ബെഡിനായി കാത്തു കിടക്കുന്ന രോഗികളെ ശ്രദ്ധിക്കാനും ട്രസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സുമാരും ഡോക്ടർമാരും ട്രസ്റ്റ് മാനേജ്മെൻറുകളും ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക പ്രകടമാക്കിയിട്ടുണ്ട്.
വാർഡുകളിലെ നഴ്സുമാർ കോറിഡോർ നഴ്സിംഗ് നടത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആക്സിഡന്റ് ആൻഡ് എമർജൻസിയിലെ നാലുമണിക്കൂർ വെയിറ്റിംഗ് എന്ന ടാർജറ്റ് പാലിക്കാൻ പറ്റാത്ത നിലയാണ്. കഴിഞ്ഞ മാസം 100,000 പേഷ്യന്റ്സ് 4 മണിക്കൂറിലേറെയോ അതിൽ തന്നെ നിരവധിപേർ 12 മണിക്കൂർ വരെയും തങ്ങൾക്ക് അനുയോജ്യമായ ബെഡിനായി കോറിഡോറിൽ കഴിഞ്ഞുവെന്നാണ് എൻഎച്ച്എസിലെ കണക്കുകൾ വ്യക്തമാക്കുന്നത്. പല ട്രസ്റ്റുകളിലും ആവശ്യത്തിന് സ്റ്റാഫില്ല എന്ന സ്ഥിതിയിൽ നിന്നും കോറിഡോർ നഴ്സിംഗിലേക്കും ശ്രദ്ധിക്കണമെന്നത് ആശാസ്യമല്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് പറയുന്നു.