Thursday, 21 November 2024

ക്വീൻ വിളിച്ച സാൻട്രിങ്ങാം സമ്മിറ്റ് ഇന്ന്. പ്രിൻസ് ഹാരിയും മേഗനും റോയൽ പദവികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള തീരുമാനം അടിയന്തിര ചർച്ചാവിഷയമാകും.

ക്വീൻ വിളിച്ച അടിയന്തിര ക്രൈസിസ് മീറ്റിംഗ് ഇന്ന് നടക്കും. പ്രിൻസ് ഹാരിയും മേഗനും റോയൽ ഡ്യൂട്ടികളിൽ നിന്ന് ഭാഗികമായി അകന്നു നിൽക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ക്വീനിന്റെ സാൻട്രിങ്ങാം എസ്റ്റേറ്റിൽ ഏറ്റവും സീനിയറായ റോയലുകൾ മുഖാമുഖം സംസാരിക്കുന്നത്. ക്വീൻ വിളിച്ചിരിക്കുന്ന മീറ്റിംഗിൽ പ്രിൻസ് ഓഫ് വെയിൽസ്, ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, ഡ്യൂക്ക് ഓഫ് സസക്സ് എന്നിവർ പങ്കെടുക്കും. ഒമാൻ സുൽത്താന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ ഇപ്പോൾ ഒമാനിലുള്ള പ്രിൻസ് ചാൾസ് ഇതിനായി മടങ്ങിയെത്തും. ഇപ്പോൾ ക്യാനഡയിലുള്ള ഡച്ചസ് ഓഫ് സസക്സ് ഫോണിലൂടെ സംഭാഷണങ്ങളിൽ പങ്കാളിയാകും.

രാജകൊട്ടാരത്തെ അമ്പരപ്പിച്ച പ്രഖ്യാപനമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഹാരിയും മേഗനും നടത്തിയത്. ക്വീനിനോടുള്ള വിധേയത്വം തുടരുമെങ്കിലും റോയൽ ഡ്യൂട്ടികൾ പാർട്ട് ടൈം ആക്കുമെന്നായിരുന്നു പ്രഖ്യാപനം വന്നത്. കൂടാതെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുമെന്നും തങ്ങളുടെ സമയം ബ്രിട്ടണിലും നോർത്ത് അമേരിക്കയിലുമായി ചിലവഴിക്കുമെന്നുമാണ് ഇരുവരും പറയുന്നത്. പ്രിൻസ് ഹാരിയും മേഗനും നീക്കങ്ങളിൽ റോയലുകൾ തികച്ചും അസംതൃപ്തരാണ്. ഇന്നത്തെ മീറ്റിംഗിൽ പ്രിൻസ് ഹാരിയും മേഗനും എങ്ങനെ റോയൽ സ്റ്റാറ്റസിൽ നിന്നു കൊണ്ട് മറ്റു കാര്യങ്ങളിൽ വ്യാപൃതരാവുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനത്തിൽ എത്താൻ സാധ്യതയില്ലെങ്കിലും ഒരു തുടക്കം കുറിക്കലാവുമെന്ന് രാജ കൊട്ടാര വൃത്തങ്ങൾ കരുതുന്നു. കാര്യങ്ങളിൽ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നാണ് ക്വീൻ അഭിലഷിക്കുന്നത്.
 

Other News