Thursday, 23 January 2025

ഹൗസ് ഓഫ് കോമൺസിന്റെ പഴയ സ്പീക്കർ ജോൺ ബെർക്കോയ്ക്ക് ലഭിച്ചത് ഗോൾഡൻ ഗുഡ് ബൈ. വെസ്റ്റ് മിൻസ്റ്റർ ടു നോട്ടിംങ്ങാം ടാക്സിച്ചാർജ് 1000 പൗണ്ട്. ലീവിംഗ് പാർട്ടിയ്ക്ക് 12,000 പൗണ്ട്.

ഹൗസ് ഓഫ് കോമൺസിന്റെ പഴയ സ്പീക്കർ ജോൺ ബെർക്കോയ്ക്ക് ചെലവിനത്തിൽ നല്കപ്പെട്ട തുകയുടെ കാര്യങ്ങൾ പബ്ളിഷ് ചെയ്തു. വെസ്റ്റ് മിൻസ്റ്ററിൽ നിന്ന് നോട്ടിംങ്ങാമിലേക്ക് ഒരു സ്പീച്ചിന് പോയതിന് ടാക്സിച്ചാർജ് ഇനത്തിൽ1000 പൗണ്ട് നല്കിയിട്ടുണ്ട്. സെക്യൂരിറ്റി പ്രശ്നമുള്ളതിനാൽ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കാത്തതു മൂലമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വക്താവ് ഇതിൽ പ്രതികരിച്ചത്. തന്റെ നാല് സീനിയർ സ്റ്റാഫിന്റെ ലീവിംഗ് പാർട്ടിയ്ക്ക് 12,000 പൗണ്ട് ചെലവാക്കി.

അമേരിക്കയിലേക്ക്‌ മേയിൽ ഒരു ട്രിപ്പ് നടത്തിയ ഇനത്തിൽ 7,000 പൗണ്ട് ഈടാക്കി. വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ സ്പീക്കർമാരുമായി നടത്തിയ ഒരു ഡിന്നറിന് 1,400 പൗണ്ട് ബില്ലായി. സ്പീക്കറിന്റെ വീട്ടിലെ സ്കൈ ചാനലിന്റെ മാസ നിരക്ക് 118 പൗണ്ടോളമാണ്. 2009 ൽ ആണ് ജോൺ ബെർക്കോ സ്പീക്കറായി അധികാരമേറ്റത്.

 

Other News