Monday, 23 December 2024

കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഡ്രഗ് എൻഎച്ച്എസിൽ ലഭ്യമാക്കുന്നു. ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയുന്നതുവഴി അടുത്ത പത്തു വർഷത്തിൽ 30,000 ജീവനുകൾ രക്ഷിക്കാം.

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ ഡ്രഗ് എൻഎച്ച്എസിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയുന്നതുവഴി അടുത്ത പത്തു വർഷത്തിൽ 30,000 ജീവനുകൾ ഇതിലൂടെ രക്ഷിക്കാൻ കഴിയും. വർഷം രണ്ടു തവണ നല്കുന്ന ഇൻജക്ഷൻ വഴി ശരീരത്തിനു ഗുണകരമല്ലാത്ത കൊളസ്ട്രോളിനെ രണ്ടാഴ്ച കൊണ്ട് കുറയ്ക്കാൻ കഴിയും. ഇൻക്ളിസിറാൻ എന്ന ഡ്രഗ് ഇക്കാര്യത്തിൽ വളരെ ഫലപ്രദമാണെന്ന് ട്രയലിൽ തെളിഞ്ഞിട്ടുണ്ട്. 40,000 പേർക്കാണ് ട്രയലിന്റെ ഭാഗമായി ഈ ഡ്രഗ് നല്കുന്നത്.

പുതിയ ഡ്രഗ് വഴി ഒരു വർഷം 55,000 ഹാർട്ട് അറ്റാക്കുകളും സ്ട്രോക്കുകളും ഉണ്ടാകുന്നത് തടയാൻ കഴിയും. ബ്രിട്ടണിൽ 2.5 മില്യൺ ആളുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സ്റ്റാറ്റിൻ എന്ന ഡ്രഗിനെ ആശ്രയിക്കുന്നുണ്ട്. ഇതിനോടൊപ്പം ഇൻക്ളിസിറാൻ കൂടി എൻഎച്ച്എസിൽ ഈ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു. കാർഡിയോ വാസ്കുലാർ രോഗങ്ങൾ മൂലം യുകെയിൽ 64,000 മരണങ്ങളാണ് ഓരോ വർഷവും ഉണ്ടാവുന്നത്. ഇൻക്ളിസിറാൻ ഡ്രഗ് ലഭ്യമാക്കുന്നതു സംബന്ധിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസുമായുള്ള കരാർ ഗവൺമെന്റ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇത് എൻഎച്ച്എസിൽ നല്കിത്തുടങ്ങുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ (NICE) അപ്രൂവൽ ആവശ്യമാണ്.

 

Other News