Monday, 23 December 2024

ബ്രെക്സിറ്റ് നൈറ്റിൽ ബിഗ് ബെൻ മുഴക്കണമെന്ന് എം.പിമാർ. ഇതിന് ചെലവ് അര മില്യൺ പൗണ്ട്‌. ക്രൗഡ് ഫണ്ടിംഗ് നടത്തിയാൽ മതിയെന്ന് ബോറിസ് ജോൺസൺ.

ബ്രെക്സിറ്റ് നൈറ്റിൽ ബിഗ് ബെൻ മുഴക്കണമെന്ന് നിരവധി എം.പിമാർ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്ന് നിയമപരമായി ആദ്യമായി ഒരു രാജ്യം പുറത്തു വരുന്ന ബ്രെക്സിറ്റ് ദിനത്തിൽ ബ്രിട്ടീഷ് പാർലമെന്റിലെ ബിഗ് ബെൻ മുഴക്കണമെന്നാണ് നിർദ്ദേശം. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി ബിഗ് ബെന്നിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ആയതിനാൽ മണി മുഴക്കുന്നതിന് അര മില്യൺ പൗണ്ട്‌ ചെലവ് വരും. ഇതിനായി ക്രൗഡ് ഫണ്ടിംഗ് നടത്തിയാൽ മതിയെന്ന് ബോറിസ് ജോൺസൺ പറയുന്നു.

ജനുവരി 31ന് രാത്രി 11 മണിക്ക് 10 തവണ ബിഗ് ബെൻ മുഴക്കണമെന്ന ആവശ്യം ഹൗസ് ഓഫ് കോമൺസ് ചർച്ച ചെയ്തെങ്കിലും അമിത ചെലവ് കാരണം നിർദ്ദേശം തള്ളിയിരുന്നു. ഒരു തവണ മുഴക്കുന്നതിന് 50,000 പൗണ്ടാണ് ചെലവ് വരുന്നത്. അതിനാൽ പത്തു തവണ മുഴക്കാൻ ആവശ്യമായ തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താമെന്നാണ് ബോറിസിന്റെ നിർദ്ദേശം. 

 

Other News