Monday, 23 December 2024

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷം 2019. ഈ വർഷവും ഇതേ നില തുടരാൻ സാധ്യതയെന്ന് യുകെ മെറ്റ് ഓഫീസ്.

കഴിഞ്ഞ 150 വർഷങ്ങളിലെ രണ്ടാമത്തെ ചൂടേറിയ വർഷമായിരുന്നുവെന്ന് 2019 എന്ന് കാലാവസ്ഥാ വിദഗ്ദർ വെളിപ്പെടുത്തി. അന്തരീക്ഷത്തിലെ ശരാശരി താപനിലയിൽ വന്ന വർദ്ധനവ് കാലാവസ്ഥയിൽ വൻ മാറ്റങ്ങളാണ് വരുത്തിയത്. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച കാട്ടുതീ എന്നിവയും ഇതിന്റെ ഫലമായി രൂക്ഷമായി. 2016 ആണ് ഇതിന് മുമ്പുള്ള ചൂടു കൂടിയ വർഷം. അൽ നീനോ പ്രതിഭാസമാണ് 2016ൽ അന്തരീക്ഷ താപനില ഉയർത്തിയത്. മനുഷ്യൻ പുറം തള്ളുന്ന 90 ശതമാനം ഗ്രീൻ ഹൗസ് ഗ്യാസുകളും സമുദ്രങ്ങൾ ആഗിരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ 2019 ൽ സമുദ്ര ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂട് റെക്കോർഡ് ചെയ്യപ്പെട്ടു.

ഫോസിൽ ഫ്യൂവലുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിന് മുമ്പുള്ള 1850-1900 കാലഘട്ടത്തിലെ ശരാശരി താപനിലയേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു 2019 ലെ താപനില. അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസ് കടക്കുന്നത് മാനവരാശിയ്ക്ക് തന്നെ ദോഷകരമായിരിക്കുമെന്നും പ്രകൃതിദത്തമായ സംരക്ഷിത കവചം ഇല്ലാതാക്കുമെന്നും സയന്റിസ്റ്റുകൾ പറയുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെയും സമുദ്രങ്ങളിലെ നിരവധി ലൊക്കേഷനുകസിലെ താപനില ശേഖരിച്ചാണ് ശരാശരി താപനില കണ്ടെത്തിയത്. 2020 ഉം താപനിലയിൽ 2019 ലേതിനോട് തുല്യമായിരിക്കാനുള്ള സാധ്യത യുകെ മെറ്റ് ഓഫീസ് പ്രവചിച്ചിട്ടുണ്ട്. ബ്രിട്ടൺ അതിഥ്യമരുളുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ വച്ച് അടുത്ത നവംബറിൽ നടക്കും.

Other News