സെപ്സിസ് മൂലമുള്ള മരണങ്ങൾ ബ്രിട്ടണിൽ വർദ്ധിക്കുന്നു. ഓരോ വർഷം 50,000 ത്തോളം ജീവനുകൾ ഇതുമൂലം നഷ്ടപ്പെടുന്നു.
യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ സെപ്സിസ് മൂലമുള്ള മരണങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടണും. ഓരോ വർഷം 50,000 ത്തോളം ജീവനുകൾ ഇതുമൂലം നഷ്ടപ്പെടുന്നുണ്ട്. കസാക്കിസ്ഥാനിലും ഇറാനിലും ഉണ്ടാകുന്ന മരണ നിരക്കുകളേക്കാൾ കൂടുതലാണ് ഇവിടുത്തെ സെപ്സിസ് ഇൻഫെക്ഷൻ മൂലമുള്ള മരണനിരക്ക്. യുകെയെക്കാൾ മരണനിരക്ക് യുറോപ്പിലുള്ളത് പോർച്ചുഗലിലും യുക്രെയിനിലും മാത്രമാണ്.
യുകെയിൽ സെപ്സിസ് മൂലം 2017ൽ 48,000 പേർ മരിച്ചു. ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് രോഗികൾ വീടുകളിൽ തിരികെയെത്തുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ഹാർട്ട് അറ്റാക്ക് പോലെ സാധാരണമായ സെപ്സിസ് ക്യാൻസറിനേക്കാൾ മരണകാരണമായി മാറിയിട്ടുണ്ട്. അഞ്ചിൽ നാല് സെപ്സിസ് കേസുകളും ഹോസ്പിറ്റലിന് പുറത്താണ് ഉണ്ടാവുന്നതെന്ന് കണക്കുകൾ വിശദമാക്കുന്നു. മിക്കവാറും സർജറി കഴിഞ്ഞതിനു ശേഷമാണ് ഇത് സംഭവിക്കുന്നത്.