Monday, 23 December 2024

ലണ്ടനിലെ യൂബർ ടാക്സികൾ ഉപയോഗിക്കരുതെന്ന് ബോളിവുഡ് സ്റ്റാർ സോനം കപൂർ. തനിക്കുണ്ടായത് ഭീതിപ്പെടുത്തുന്ന അനുഭവമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

ലണ്ടനിലെ യൂബർ ടാക്സികൾ ഉപയോഗിക്കരുതെന്ന് ബോളിവുഡ് സ്റ്റാർ സോനം കപൂർ മുന്നറിയിപ്പ് നല്കി. തനിക്കുണ്ടായത് ഭീതിപ്പെടുത്തുന്ന അനുഭവമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ടാക്സിയിൽ കയറിയ സോനം കപൂർ ഡ്രൈവറുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മൂലം ഭയപ്പെട്ടുവെന്നാണ് പറയുന്നത്. ഇന്ത്യയിലും ലണ്ടനിലുമായാണ് സോനം തന്റെ സമയം ചെലവഴിക്കുന്നത്. പ്രശസ്ത ബോളിവുഡ് നടനായ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ. ബിസിനസ് മാനായ ആനന്ദ് അഹൂജയാണ് ഭർത്താവ്.

യൂബറിനേക്കാൾ സുരക്ഷിതം ലോക്കൽ പബ്ളിക് ട്രാൻസ്പോർട്ടുകളും ക്യാബുകളുമാണെന്ന് സോനം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ലണ്ടനിൽ യാത്ര ചെയ്യുമ്പോഴാണ് സോനത്തിന് ദുരനുഭവം ഉണ്ടായത്. ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർ വിഭ്രാന്തിയോടെ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നുവെന്ന് സോനം പറയുന്നു. 12.8 മില്യൺ ഫോളോവേഴ്സ് സോനത്തിന് ട്വിറ്ററിൽ ഉണ്ട്. ഇന്ത്യയിലേയ്ക്കുള്ള മൂന്നു യാത്രകളിൽ ഒരു മാസത്തിൽ രണ്ടാം തവണയും തന്റെ ലഗേജ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇനി ബ്രിട്ടീഷ് എയർവെയ്സിൽ യാത്ര ചെയ്യില്ലെന്ന് സോനം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

ADVERTISEMENT

Xaviers Chartered Certified Auditors and Registered Auditors

 

Other News