Wednesday, 22 January 2025

അബോർഷനെ പിന്തുണയ്ക്കാത്ത മിഡ് വൈഫറി സ്റ്റുഡന്റിന് യൂണിവേഴ്സിറ്റി വർക്ക് പ്ളേസ്മെൻറ് നിഷേധിച്ചു.

പ്രോലൈഫ് സപ്പോർട്ടറായ മിഡ് വൈഫറി സ്റ്റുഡന്റിന് യൂണിവേഴ്സിറ്റി വർക്ക് പ്ളേസ്മെൻറ് നിഷേധിച്ചു. നോട്ടിംഗാം യൂണിവേഴ്സിറ്റിയിലെ അണ്ടർ ഗ്രാഡ്ജുവേറ്റായ 24 കാരിയായ ജൂലിയ റിൻകിവിസിനാണ് ഈ അനുഭവമുണ്ടായത്. യൂണിവേഴ്സിറ്റിയിലെ ലെക്ചറർമാർ ജൂലിയയുടെ ഫിറ്റ്നസ് ടു പ്രാക്ടീസിൽ സംശയം പ്രകടിപ്പിക്കുകയും അതിനാൽ ഡിഗ്രി കോഴ്സ് തുടരാൻ സാധിക്കാതെ വരികയും ചെയ്തു. ഫ്രീഡം ഓഫ് സ്പീച്ചിന് എതിരായ യൂണിവേഴ്സിറ്റിയുടെ ഈ നിലപാടുമൂലം ജൂലിയയ്ക്ക് ഫിറ്റ്നസ് ടു പ്രാക്ടീസ് ഹിയറിംഗ് നേരിടേണ്ട സാഹചര്യമുണ്ടായി.

എന്നാൽ അന്വേഷണത്തിന് ശേഷം ഇക്കാര്യത്തിൽ നിലപാട് തിരുത്തുകയും ജൂലിയയ്ക്കെതിരായ കേസ് യൂണിവേഴ്സിറ്റി ഡിസ്മിസ് ചെയ്യുകയും ചെയ്തു. പ്ളേസ്മെൻറിൽ താമസമുണ്ടായതിനാൽ ഡിഗ്രി പൂർത്തിയാക്കുന്നതിൽ ഒരു വർഷത്തെ താമസമാണ് ജൂലിയ നേരിട്ടത്. കൂടാതെ സ്റ്റുഡൻറ് ലോണുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഉണ്ടായി. ഇനി ഇതുപോലുള്ള സാഹചര്യം ഒരു സ്റ്റുഡൻറിനും ഉണ്ടാകരുതെന്നും യൂണിവേഴ്സിറ്റി ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നും ജൂലിയ ആവശ്യപ്പെട്ടു.

 

Other News