Monday, 23 December 2024

കുട്ടികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വിവരങ്ങൾ റിസർച്ചിനായി കൈമാറണമെന്ന് ഡോക്ടർമാർ. ആവശ്യം കുട്ടികളിൽ മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ

കുട്ടികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതു വഴിമാത്രമേ അവരിലെ മാനസിക പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ. സോഷ്യൽ മീഡിയയുടെ അതിപ്രസരം കുട്ടികളിൽ സങ്കീർണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾ ഈ വിവരങ്ങൾ റിസർച്ചർമാർക്ക് കൈമാറണമെന്ന് യുകെയിലെ സൈക്യാട്രിസ്റ്റുകൾ ആവശ്യപ്പെട്ടു. കൂടാതെ ഇതു സംബന്ധിച്ച റിസർച്ചിനായി കമ്പനികൾ ലാഭത്തിന്റെ ഒരു ഭാഗം നൽകണമെന്നും ഇവർ അഭിപ്രായപ്പെട്ടു.

ഓൺലൈൻ സേഫ്റ്റിയുമായി ബന്ധപ്പെട്ട് ഒരു ഇൻഡിപെൻഡൻറ് റെഗുലേറ്റർ സംവിധാനം കൊണ്ടുവരാൻ ഗവൺമെന്റ് പദ്ധതിയിടുന്നുണ്ട്. കുട്ടികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ എത്ര സമയം ചിലവഴിക്കുന്നുവെന്നതിനേക്കാൾ എങ്ങനെയാണ് ഇവയെ ഉപയോഗിക്കുന്നത് എന്നതിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് റോയൽ കോളജ് ഓഫ് സൈക്യാട്രിസ്റ്റ്സ് നിർദ്ദേശിച്ചു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

Other News