Wednesday, 22 January 2025

കൗണ്ടി ലൈൻസ് ഡ്രഗ് മാഫിയയ്ക്കെതിരെ ലിവർപൂളിൽ വൻ റെയ്ഡ്. പോലീസിനൊപ്പം ഹോം സെക്രട്ടറി പ്രിതി പട്ടേലും രംഗത്തിറങ്ങി.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തിയാർജിക്കുന്ന കൗണ്ടി ലൈൻസ് ഡ്രഗ് ഗാംഗുകൾക്കെതിരെ സമഗ്രമായ നടപടി ആരംഭിച്ചു. ടൗണുകളിലെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ മയക്കുമരുന്നിന്റെ വില്പനയ്ക്കായി കുട്ടികളെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. ഇന്ന് ലിവർപൂളിലെ മെഴ്സിസൈഡ് ഏരിയയിൽ നടന്ന റെയ്ഡിൽ പോലീസിനൊപ്പം ഹോം സെക്രട്ടറി പ്രിതി പട്ടേലും രംഗത്തിറങ്ങി.

ഡ്രഗ് മാഫിയയുടെ കരങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ കടമയെന്നും ഈ ഗുരുതരമായ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകുമെന്നും പ്രിതി പട്ടേൽ പറഞ്ഞു. 120 ലേറെ ഓഫീസർമാർ റെയ്ഡിൽ പങ്കെടുത്തു. 15 അഡ്രസുകളിലെ പ്രോപ്പർട്ടികളിലാണ് സേർച്ച് നടന്നത്. കഴിഞ്ഞ രണ്ടു മാസത്തിൽ ഇതുമായി ബന്ധമുള്ള നൂറ് അറസ്റ്റുകൾ ഉണ്ടായി. ആയുധങ്ങളും ഡ്രഗും ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു.

 

Other News