പ്രിൻസ് ഹാരിയും മേഗനും റോയൽ ടൈറ്റിലുകളും പബ്ളിക് ഫണ്ടും ഉപയോഗിക്കില്ല. ബെർക്ക് ഷയറിലെ വസതിയ്ക്കായി ചെലവഴിച്ച 2.4 മില്യൺ പൗണ്ട് തിരിച്ചടയ്ക്കും. ക്വീനിന്റെ പ്രതിനിധീകരിക്കാൻ ഇനി മുതൽ അവകാശവും ഉണ്ടാവില്ല. ക്വീനിന്റെ സ്റ്റേറ്റ്മെന്റ് ബക്കിംഗാം പാലസ് പുറത്തുവിട്ടു.
പ്രിൻസ് ഹാരിയും മേഗനും റോയൽ ടൈറ്റിലുകൾ ഇനി മുതൽ ഉപയോഗിക്കില്ലെന്ന് ബക്കിംഗാം പാലസ് സ്ഥിരീകരിച്ചു. ബെർക്ക് ഷയറിലെ വസതിയുടെ നവീകരണത്തിനായി ചെലവഴിച്ച 2.4 മില്യൺ പൗണ്ട് ഇരുവരും തിരിച്ചടയ്ക്കും. ഇത് അവരുടെ താമസസ്ഥലമായി തുടരും. ക്വീനിന്റെ പ്രതിനിധീകരിക്കാൻ ഇനി മുതൽ അവകാശവും ഉണ്ടാവില്ല. പ്രിൻസ് ഹാരിയും മേഗനും പബ്ളിക് ഫണ്ടും ഉപയോഗിക്കുന്നതല്ല. പുതിയ അറേഞ്ച്മെന്റ് ഈ വർഷം സ്പ്രിംഗിൽ നിലവിൽ വരും. ഇതുമായി ബന്ധപ്പെട്ട ക്വീനിന്റെ സ്റ്റേറ്റ്മെന്റ് ബക്കിംഗാം പാലസ് പുറത്തുവിട്ടു. പ്രിൻസ് ഹാരിയും മേഗനും ആർച്ചിയും തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരായി തുടരുമെന്ന് ക്വീൻ വ്യക്തമാക്കി.
ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സസ് റോയൽ ഡ്യൂട്ടികളിൽ നിന്ന് ഭാഗികമായി അകന്നു നിൽക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിൽ നടന്ന റോയൽ സമ്മിറ്റിൽ ഹാരിയുടെയും മേഗന്റെയും തീരുമാനം ക്വീൻ അംഗീകരിച്ചിരുന്നു. സാൻട്രിങ്ങാം എസ്റ്റേറ്റിൽ ക്വീൻ വിളിച്ച മീറ്റിംഗിൽ ഏറ്റവും സീനിയറായ റോയലുകളായ പ്രിൻസ് ഓഫ് വെയിൽസ്, ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, ഡ്യൂക്ക് ഓഫ് സസക്സ് എന്നിവരാണ് പങ്കെടുത്തത്. ഹാരിയും മേഗനും റോയൽ ഫാമിലിയുടെ ഭാഗമായി നിൽക്കുന്നതിനാണ് മുൻഗണന നല്കുന്നതെങ്കിലും അവരുടെ സ്വതന്ത്ര ജീവിതത്തിനുള്ള ആഗ്രഹത്തെ മാനിക്കുന്നു. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സിന്റെ തീരുമാനത്തിന് ക്വീനിന്റെ അംഗീകാരം നല്കിക്കൊണ്ട് മീറ്റിംഗിനു ശേഷം പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ ക്വീൻ പറഞ്ഞിരുന്നു.
രാജകുടുംബത്തെ അമ്പരപ്പിച്ച പ്രഖ്യാപനമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഹാരിയും മേഗനും നടത്തിയത്. ക്വീനിനോടുള്ള വിധേയത്വം തുടരുമെങ്കിലും റോയൽ ഡ്യൂട്ടികൾ പാർട്ട് ടൈം ആക്കുമെന്നായിരുന്നു അറിയിച്ചത്. കൂടാതെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുമെന്നും തങ്ങളുടെ സമയം ബ്രിട്ടണിലും നോർത്ത് അമേരിക്കയിലുമായി ചിലവഴിക്കുമെന്നുമാണ് ഇരുവരും പറഞ്ഞത്.