Thursday, 21 November 2024

ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ നിന്ന് യുകെ വ്യതിചലിക്കുമെന്ന് ചാൻസലർ സാജിദ് ജാവേദ്. യുകെയിൽ ഭഷ്യവസ്തുക്കളുടെ വില ഉയരാനും ജോബുകൾ നഷ്ടപ്പെടാനും സാധ്യതയെന്ന് മുന്നറിയിപ്പ്.

ബ്രെക്സിറ്റിനുശേഷം യുകെയിലെ ബിസിനസുകൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ നിന്ന് യുകെ വ്യതിചലിക്കുമെന്ന് ചാൻസലർ സാജിദ് ജാവേദ് വ്യക്തമാക്കി. ഇതേത്തുടർന്ന് യുകെയിൽ ഭഷ്യവസ്തുക്കളുടെ വില ഉയരാനും ജോബുകൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന ആശങ്ക ബിസിനസ് മേഖലയിൽ ഉയർന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇതിന്റെ ഫലങ്ങൾ വിപണിയിൽ അനുഭവപ്പെട്ട് തുടങ്ങും.

ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഫുഡ് ആൻഡ് ഡ്രിങ്ക് എന്നിവയുടെ ബിസിനസ് കോൺഫെഡറേഷൻ ഇതുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിരുന്നു. യൂറോപ്യൻ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായ പാത തുടർന്നാൽ അത് ജോബുകളെ ബാധിക്കുമെന്ന് കോൺഫെഡറേഷൻ പറയുന്നു. ഇയു നിയമങ്ങളെ അനുസരിച്ച് മുന്നോട്ട് പോവുന്ന ഇൻഡസ്ട്രികളെ ഗവൺമെന്റ് പിന്തുണയ്ക്കില്ലെന്നും യുകെ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യം 2016 മുതൽ ബിസിനസുകൾക്ക് അറിവുള്ളതാണെന്നും ചാൻസലർ പറഞ്ഞു. ഏതൊക്കെ ഇയു റൂളുകളിൽ നിന്നാണ് യുകെ പിൻമാറുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Other News