Monday, 23 December 2024

ബെക്സിറ്റ് നടന്നാലുടൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ലോ-സ്കിൽഡ് വർക്കേഴ്സിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടന്റെ നീക്കം. ട്രാൻസിഷൻ പീരിയഡ് കഴിഞ്ഞാലുടൻ ഇത് നടപ്പാക്കും.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മൈഗ്രേഷന് കർശന നിയന്ത്രണം ഉടൻ നടപ്പാക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് പദ്ധതിയിടുന്നു. ബെക്സിറ്റ് നടന്നാലുടൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ലോ-സ്കിൽഡ് വർക്കേഴ്സിന് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. ട്രാൻസിഷൻ പീരിയഡ് അവസാനിക്കുന്ന 2021 ആദ്യം മുതൽ ഇക്കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും. യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം 2023 വരെ ഉറപ്പാക്കുന്ന തെരേസ മേയുടെ തീരുമാനമാണ് നേരത്തെ അവസാനിപ്പിക്കാൻ ആലോചിക്കുന്നത്.

ഹോം സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ബ്ളൂ പ്രിന്റ് ഈയാഴ്ച ക്യാബിനറ്റിൽ അവതരിപ്പിക്കും. തൊഴിൽ മേഖലയിലെ മൈഗ്രന്റ് വർക്കേഴ്സിനെ സംബന്ധിച്ച മാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ ബിസിനസ് പ്ളാനുകൾ ക്രമീകരിക്കുന്നതിന് ഒരു വർഷത്തിൽ താഴെ സമയമേ ഇതു മൂലം ലഭിക്കുകയുള്ളൂ. ഓസ്ട്രേലിയിലേതുപോലുള്ള പോയിന്റ് ബേയ്സ്ഡ് സിസ്റ്റം നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ ഇലക്ഷൻ സമയത്ത് പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസ് അടക്കമുള്ള മേഖലകളിൽ ഇതുമൂലം സ്റ്റാഫ് ഷോർട്ടേജ് രൂക്ഷമാകാൻ സാധ്യതയുണ്ട്.

പോയിന്റ് ബേയ്സ്ഡ് സിസ്റ്റത്തിൽ ഹൈയ്ലി സ്കിൽഡ് വർക്കേഴ്സിന് ഫാസ്റ്റ് ട്രാക്കിൽ യുകെയിൽ എത്താൻ കഴിയും. സ്കിൽഡ് കാറ്റഗറിയിലുള്ളവർക്ക് ജോബ് ഓഫർ ആവശ്യമാണ്. ലോ- സ്കിൽഡ്കാർക്ക് സ്റ്റാഫ് ഷോർട്ടേജ് ഉണ്ടെങ്കിൽ മൈഗ്രേഷന് സാധ്യത ഉണ്ട്.

Other News