Monday, 23 December 2024

ദി പ്രിൻസസ് ഇസബെൽ ഡോസ് സാന്റോസ് അംഗോളയുടെ പൊതു സമ്പത്തിനെ കൊള്ളയടിച്ചാണ് 1.7 ബില്യൺ പൗണ്ടിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് വെളിപ്പെടുത്തൽ. കൂടുതൽ സമയവും ചിലവഴിക്കുന്നത് ലണ്ടനിൽ.

എണ്ണയുടെ നിക്ഷേപത്താൽ സമ്പന്നമായ അംഗോളയുടെ പൊതു സമ്പത്തിനെ കൊള്ളയടിച്ചാണ് 1.7 ബില്യൺ പൗണ്ടിന്റെ സാമ്രാജ്യം ദി പ്രിൻസസ് ഇസബെൽ ഡോസ് സാന്റോസ് കെട്ടിപ്പടുത്തതെന്ന് വെളിപ്പെട്ടു. അംഗോളയെ നാല്പതു വർഷത്തോളം ഭരിച്ച പ്രസിഡന്റിന്റെ മകളാണ് ഇസബെൽ ഡോസ് സാന്റോസ്. പിതാവിന്റെ ഒത്താശയോടെ അധികാര ധുർവിനിയോഗം വഴിയും അഴിമതി നടത്തിയും ലാൻഡ്, ഓയിൽ, ഡയമണ്ട്, ടെലികോം മേഖലകളിൽ വൻതോതിലുള്ള ഇടപാടുകളാണ് ഇവർ നടത്തിയത്.

കൂടുതൽ സമയവും ലണ്ടനിൽ ചിലവഴിക്കുന്ന ഇസബെൽ ഡോസ് സാന്റോസ് ആഫ്രിക്കയിലും യൂറോപ്പിലുമുള്ള ബാങ്കിംഗ്, ടെലകോം, ടിവി, സിമൻറ്, ഡയമണ്ട്, ആൽക്കഹോൾ, സൂപ്പർ മാർക്കറ്റ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഒരു വൻ ബിസിനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്നുണ്ട്. 29 മില്യൺ ജനങ്ങളുള്ള അംഗോള 27 വർഷത്തെ സിവിൽ യുദ്ധത്തിനു ശേഷം 2002ലാണ് സ്വതന്ത്രമായത്. ഒരാളുടെ വാർഷിക വരുമാനം 4,170 ഡോളർ മാത്രമാണ്. ജനസംഖ്യയുടെ 30 ശതമാനവും ദാരിദ്രത്തിലാണ് കഴിയുന്നത്. ലീക്കായ ഡോക്യുമെൻറുകളാണ് ഇസബെൽ ഡോസ് സാന്റോസ് സ്വത്ത് സമ്പാദിച്ചത് നേരായ മാർഗത്തിലല്ലെന്ന് വെളിപ്പെടുത്തിയത്.

Other News