Monday, 23 December 2024

ലണ്ടനിൽ സിഖുകാരുടെ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു യുവാക്കൾ കൊല്ലപ്പെട്ടു.

ലണ്ടനിൽ ഇന്നലെ വൈകുന്നേരം സിഖ് സമുദായാംഗങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ ആണ് ഇന്നലെ വൈകുന്നേരം 7.30 ഓടെ ആക്രമണം നടന്നത്. മരിച്ചത് 20 കളിലും 30 കളിലും പ്രായമുള്ള സിഖ് യുവാക്കളാണ്. ലോക്കൽ ഏരിയയിൽ തന്നെ ഉള്ള എതിർ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. എട്ടോളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഇവർ കത്തിക്കുത്ത് നടത്തുകയും ഇതിൽ മാരകമായ മുറിവേറ്റ മൂന്നു പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയുമായിരുന്നു.

സെവൻ കിംഗ്സ് ട്രെയിൻ സ്റ്റേഷന്റെ സ്റ്റെയർ കേസിന്റെ സമീപത്താണ് മൂന്നു പേരും കുത്തേറ്റ് കിടന്നിരുന്നത്. പരിസരം മുഴുവൻ രക്തത്താൽ നിറഞ്ഞ സ്ഥിതിയിലായിരുന്നു. 29 ഉം 30 ഉം വയസുള്ള രണ്ട് സിഖ് യുവാക്കളെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Other News