ബ്രിട്ടണിൽ നിന്നുള്ള 42 കണ്ടെയിനർ ഇല്ലീഗൽ പ്ളാസ്റ്റിക് വേസ്റ്റ് മലേഷ്യ തിരിച്ചയച്ചു. ലോകത്തിന്റെ മാലിന്യം തള്ളാനുള്ള സ്ഥലമല്ലിതെന്ന് മലേഷ്യൻ എൻവയേൺമെന്റ് മിനിസ്റ്ററുടെ മുന്നറിയിപ്പ്.
ബ്രിട്ടണിൽ നിന്നുള്ള 42 ഷിപ്പിംഗ് കണ്ടെയിനർ ഇല്ലീഗൽ പ്ളാസ്റ്റിക് വേസ്റ്റ് മലേഷ്യ തിരിച്ചയച്ചു. ലോകത്തിന്റെ മാലിന്യം തള്ളാനുള്ള സ്ഥലമല്ലിതെന്ന് മലേഷ്യൻ എൻവയേൺമെന്റ് മിനിസ്റ്ററുടെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. യുകെയിൽ നിന്ന് മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ട പ്ളാസ്റ്റിക് മാലിന്യങ്ങളും മലേഷ്യ തിരിച്ച് കൊണ്ടുപോവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 150 കണ്ടെയ്നറുകളാണ് തിരിച്ചയയ്ക്കുന്നത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്ളാസ്റ്റിക് വേസ്റ്റ് ഇറക്കുമതി ചെയ്യുന്നത് മലേഷ്യയാണ്.
മൊത്തം 3,737 മെട്രിക് ടൺ പ്ളാസ്റ്റിക് വേസ്റ്റ് 13 രാജ്യങ്ങളിലേയ്ക്ക് തിരിച്ചയയ്ക്കും. ഇതിൽ 43 കണ്ടെയിനറുകൾ ഫ്രാൻസിലേയ്ക്കും 42 യുകെയിലേയ്ക്കും 17 എണ്ണം അമേരിക്കയിലേയ്ക്കും 11 കണ്ടെയിനറുകൾ ക്യാനഡയിലേയ്ക്കും തിരിച്ചെത്തും. അടുത്ത വർഷം മദ്ധ്യത്തോടെ ഇതിനു പുറമേ 110 കണ്ടെയിനറുകൾ കൂടി മടക്കി അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 60 എണ്ണം അമേരിക്കയിലേയ്ക്കാണ്. യുകെയിലേയ്ക്ക് തിരിച്ചെത്തുന്ന വേസ്റ്റിന്റെ ഉത്തരവാദിത്വം അത് കയറ്റിയയച്ച പ്രൈവറ്റ് കമ്പനികൾക്കാണെന്നും അത് യുകെ റെഗുലേഷനുകൾക്ക് അനുസൃതമായി കൈകാര്യം ചെയ്യണമെന്നും യുകെ എൻവയേൺമെന്റ് ഏജൻസി പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ഇല്ലീഗലായി വേസ്റ്റ് കയറ്റുമതി ചെയ്താൽ രണ്ടു വർഷം ജയിലും വൻതുക പിഴയും ലഭിക്കാം.