Sunday, 06 October 2024

ചൈനയിൽ നൊവെൽ കോറോണാ വൈറസ് പടരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകൾ. മൂന്നു പേർ മരിച്ചു. ജപ്പാൻ, തായ്ലൻഡ്, സൗത്ത് കൊറിയ എന്നിവിടങ്ങളിലും ഇതു മൂലമുള്ള ന്യൂമോണിയ സ്ഥിരീകരിച്ചു.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ന്യൂമോണിയ കേസുകൾ ചൈനയിൽ പടരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകളാണ്. ഇതുവരെ മൂന്നു പേർ ചൈനയിൽ ഇതുമൂലം മരിച്ചിട്ടുണ്ട്. ജപ്പാൻ, തായ്ലൻഡ്, സൗത്ത് കൊറിയ എന്നിവിടങ്ങളിലും നൊവെൽ കോറോണാ വൈറസ് മൂലമുള്ള ന്യൂമോണിയ എത്തിയതായി സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരെ ചികിത്സിച്ച 14 മെഡിക്കൽ വർക്കേഴ്സിനും രോഗബാധയുണ്ടായി. ചൈനയിലെ ബെയ്ജിംഗ്, ഷാംഗ്ഹായ്, ഷെൻസെൻ എന്നിവിടങ്ങളിൽ ആണ് വൈറസ് പടർന്നിരിക്കുന്നത്. ഒരു മാർക്കറ്റിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് കരുതുന്നുവെങ്കിലും എങ്ങനെയാണ് ഇത്രത്തോളം പടർന്നതെന്ന് സയന്റിസ്റ്റുകൾ കണ്ടെത്താൻ ശ്രമിച്ചു വരികയാണ്. ലൂണാർ ന്യൂ ഇയർ ഹോളിഡേയ്സിനായി മില്യൺ കണക്കിന് ചൈനാക്കാർ യാത്രകൾ തുടങ്ങിയതോടെയാണ് പെട്ടെന്ന് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്.

കൊറോണ വൈറസുകളിൽ ആറ് വിഭാഗം മാത്രമേ മനുഷ്യനെ ബാധിക്കാറുള്ളൂ. ഇതിന് പുറമേയാണ് പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്നാണ് ഇതിന്റെ പ്രാഥമിക ഉത്ഭവം നടക്കാറുള്ളതെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് പകരും. പനി, ചുമ, ശ്വാസതടസം എന്നിവ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.

ചൈനയിലെ വുഹാൻ സിറ്റിയിൽ 62 കേസുകൾ ആണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും വീക്കെൻഡിൽ 136 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. 11 മില്യൺ ജനങ്ങൾ ഈ നഗരത്തിൽ വസിക്കുന്നുണ്ട്. 170 പേർ ഇവിടെ ചികിത്സയിലുണ്ട്. ഇതിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.

Other News