Wednesday, 22 January 2025

മൈക്രോ പ്ളാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നു. റെക്കോഡ് ചെയ്തതിൽ ഏറ്റവും കൂടിയ നിരക്ക് ലണ്ടനിൽ. ഒരു സ്ക്വയർ മീറ്ററിൽ 575 മുതൽ 1008 വരെ കണങ്ങൾ.

ഇതുവരെ റെക്കോഡ് ചെയ്തതിൽ വച്ച് ഏറ്റവും കൂടിയ മൈക്രോ പ്ളാസ്റ്റിക് മലിനീകരണം നിരക്ക് ലണ്ടനിൽ രേഖപ്പെടുത്തി. നാല് സിറ്റികളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയത്. ഈ നാലിടത്തും പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇവ ശ്വസിക്കുന്നതു മൂലവും ശരീരത്തിനുള്ളിൽ ചെല്ലുന്നതു കാരണവുമുള്ള ദൂഷ്യ ഫലങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഇതുവരെ നിലവിലില്ല. റിസർച്ച് നടത്തുന്ന സയൻറിസ്റ്റുകൾ മൈക്രോ പ്ളാസ്റ്റിക്കിന്റെ സാന്നിധ്യം ആർട്ടിക്കിലെ മഞ്ഞിലും പർവ്വതങ്ങളിലെ മണ്ണിലും നദികളിലും ആഴമുള്ള സമുദ്ര ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.


ലണ്ടനിൽ കളക്ട് ചെയ്ത സാമ്പിളുകളിൽ ഒരു സ്ക്വയർ മീറ്ററിൽ 575 മുതൽ 1008 വരെ കണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. 15 തരത്തിലുള്ള പ്ലാസ്റ്റിക്കും അതിൽ കാണപ്പെട്ടു. വസ്ത്രങ്ങളിൽ നിന്നുള്ള അക്രിലിക് ഫൈബറായിരുന്നു ഭൂരിഭാഗവും. കണങ്ങളായി കാണപ്പെട്ട പ്ലാസ്റ്റിക് 8 ശതമാനം മാത്രമായിരുന്നു. പോളി സ്റ്റൈറീൻ, പോളി എത്തിലീൻ എന്നീ ഘടകങ്ങളാണ് കണങ്ങളുടെ രൂപത്തിൽ കൂടുതലായി കാണപ്പെട്ടത്. ഫുഡ് പാക്കേജിംഗിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

Other News