Tuesday, 03 December 2024

കഴിഞ്ഞ ഒന്നര വർഷമായി ക്രെഡിറ്റ് കാർഡിൽ കാര്യമായ റീ പേയ്മെന്റ് നടത്താത്ത അക്കൗണ്ടുകൾ അടുത്ത മാസം അവസാനം ക്യാൻസൽ ചെയ്യും. ലോയിഡ്സ്, ഹാലിഫാക്സ്, റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് എന്നീ ബാങ്കുകൾ കസ്റ്റമേഴ്സിന് മുന്നറിയിപ്പ് ലെറ്ററുകൾ ഈയാഴ്ച അയച്ചു.

ക്രെഡിറ്റ് കാർഡിൽ കാര്യമായ തിരിച്ചടവ് നടത്താത്ത അക്കൗണ്ടുകൾ അടുത്ത മാസം അവസാനത്തേയ്ക്ക് ക്യാൻസൽ ചെയ്യാൻ ബാങ്കുകൾ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ലോയിഡ്സ്, ഹാലിഫാക്സ്, റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് എന്നീ ബാങ്കുകൾ കസ്റ്റമേഴ്സിന് മുന്നറിയിപ്പ് ലെറ്ററുകൾ ഈയാഴ്ച അയച്ചു. 18 മാസത്തിലേറെ ക്രെഡിറ്റ് കാർഡ് റീ പേയ്മെൻറിൽ സ്ഥിരമായി ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നവരെ കണ്ടു പിടിച്ചു പേയ്മെൻറ് തുക കൂട്ടാൻ ബാങ്കുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 18 മാസത്തോളം ഇങ്ങനെയുള്ളവരെ ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കാനും ശ്രമം നടത്തി. ഇങ്ങനെ 36 മാസ കാലാവധിയ്ക്കു ശേഷവും അനുകൂലമായി പ്രതികരിക്കാത്ത കസ്റ്റമേഴ്സിന്റെ അക്കൗണ്ടാണ് 2020 ഫെബ്രുവരി മുതൽ സസ്പെൻഡ് ചെയ്യുന്നത്.

യുകെയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും അതായത് ഏകദേശം 30 മില്യൺ ആളുകൾക്ക് ക്രെഡിറ്റ് കാർഡ് ഉണ്ട്. ക്രെഡിറ്റ് കാർഡിലെ തിരിച്ചടവ് മിനിമം ആക്കുന്നതുമൂലം എടുത്ത തുകയേക്കാൾ ഉയർന്ന തുക പലിശ ഇനത്തിലും മറ്റു ചാർജുകളുമായി തിരിച്ചടക്കേണ്ട സ്ഥിതിയാണ് പല കസ്റ്റമേർസിനും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റി 36 മാസത്തിലേറെയായി കടത്തിൽ തന്നെ സ്ഥിരമായി തുടരുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നല്കിയത്.

Other News