യുകെയിലെ യൂണിവേഴ്സിറ്റികളിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ്സ് എത്തുന്നത് ചൈനയിൽ നിന്ന്. കഴിഞ്ഞ അഞ്ചു വർഷത്തിൽ 120,000 ചൈനീസ് സ്റ്റുഡന്റ്സ് എത്തിയപ്പോൾ ഇന്ത്യയിൽ നിന്ന് 27,000.
യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തുന്ന ചൈനീസ് സ്റ്റുഡന്റ്സിന്റെ എണ്ണത്തിൽ 34 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയന് അകത്തുള്ളതും പുറത്തു നിന്നുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ എത്തിയത് 120,385 ചൈനീസ് സ്റ്റുഡന്റ്സാണ്. ഇതേ കാലയളവിൽ 26, 685 ഇന്ത്യൻ സ്റ്റുഡന്റ്സും എത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന സ്രോതസ് ഇൻറർനാഷണൽ സ്റ്റുഡന്റ്സാണ്. യുകെയിലെ സ്റ്റുഡന്റ് സിൽ നിന്നും ഈടാക്കുന്നതിനേക്കാൾ രണ്ടും മൂന്നും ഇരട്ടി ഫീസാണ് ഇവരുടെ നിരക്ക്.
ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ അഞ്ചിലൊരു സ്റ്റുഡൻറ് ചൈനയിൽ നിന്നാണ്. ലിവർപൂൾ യൂണിവേഴ്സിറ്റി ചൈനയിലെ ഷാംഗ്ഹായിക്കടുത്ത് സുഹോയുവിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. ഈ യൂണിവേഴ്സിറ്റിയിലെ കുട്ടികൾ രണ്ടു വർഷത്തേയ്ക്ക് ലിവർപൂളിൽ ഡിഗ്രി കോഴ്സിനായി എത്തുന്നുണ്ട്. അണ്ടർഗ്രാജുവേറ്റ് കോഴ്സുകൾക്ക് ചൈനീസ് കുടുംബങ്ങൾ തന്നെയാണ് കുട്ടികൾക്കായി പണം നല്കുന്നത്. എന്നാൽ കുറെയധികം പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾക്കായി ചൈനീസ് ഗവൺമെന്റാണ് ഫണ്ടിംഗ് നൽകുന്നത്.