Wednesday, 22 January 2025

ഇതാണ് മാത്സിനെ ഇഷ്ടപ്പെടാൻ കുട്ടികളെ പഠിപ്പിച്ച ടീച്ചർ. ക്ലാസിലെ 30 സ്റ്റുഡന്റ്സിനും എ സ്റ്റാർ ഗ്രേഡ്. കുട്ടികൾ ജി സി എസ് ഇ എക്സാം എഴുതിയത് ആറ് മാസം നേരത്തെ.

കാർഡിഫിലെ ഫിറ്റ്സലാൻ സ്കൂളിലെ മാത്സ് ടീച്ചർ കുട്ടികളുടെയും സ്കൂളിന്റെയും ഹീറോയാണ്. അദ്ദേഹം കുട്ടികളെ മാത്സിനെ ഇഷ്ടപ്പെടാൻ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ക്ലാസിലെ 30 സ്റ്റുഡന്റ് സിനും എ സ്റ്റാർ ഗ്രേഡ് ലഭിച്ചു. അതും കുട്ടികൾ ജിസിഎസ് ഇ എക്സാം എഴുതിയത് ആറ് മാസം നേരത്തെ എന്ന സവിശേഷതയുമുണ്ട്. കുട്ടികൾ നേടിയ മിന്നുന്ന വിജയത്തിൽ അത്ഭുതമൊന്നുമില്ലെന്ന് ഹീറോ ടീച്ചറായ ഫ്രാൻസിസ് ഇലിവ് പറയുന്നു. അവർ അത്യദ്ധ്വാനം ചെയ്തതിന്റെ റിസൽട്ടാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

1400 കുട്ടികളാണ് ലെക്ക് വിത്തിലെ ഈ സ്കൂളിൽ പഠിക്കുന്നത്. ക്ലാസിലെ എല്ലാ കുട്ടികളും റിസൽട്ട് ഒന്നിച്ചാണ് തുറന്നത്. ഇവരിൽ ചിലർക്ക് മുഴുവൻ മാർക്കും മാത്സിന് കിട്ടി. ഇയർ 7 മുതൽ ഫ്രാൻസിസ് ഇലിവാണ് ഈ കുട്ടികളെ പഠിപ്പിച്ചിരുന്നത്. കുട്ടികൾ സ്ഥിരമായി മാത്സ് പ്രാക്ടീസ് നടത്തുന്നതിലൂടെ ഭയമില്ലാതെ എക്സാമിൽ പങ്കെടുക്കാൻ ഒരുക്കപ്പെടുന്നുവെന്നതാണ് ഫ്രാൻസിസിന്റെ അദ്ധ്യാപനശൈലിയുടെ പ്രത്യേകത. ഈ സ്കൂളിന് ഇൻസ്‌പെക്ഷനിൽ ഡബിൾ എക്സലന്റ് ഗ്രേഡാണ് ലഭിച്ചത്.
 

Other News