ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുടെ ടാക്സ് കുറയ്ക്കണമെന്ന അമേരിക്കൻ ആവശ്യം ബ്രിട്ടൺ തള്ളി. എങ്കിൽ ബ്രിട്ടീഷ് നിർമ്മിത കാറുകൾക്ക് ടാക്സ് ഉയർത്തുമെന്ന് അമേരിക്ക.
ട്രേഡുമായി ബന്ധപ്പെട്ട് ബ്രിട്ടണും അമേരിക്കയും ശീതസമരം തുടങ്ങി. അമേരിക്കൻ ടെക് കമ്പനികളായ ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക് എന്നിവയ്ക്ക് യുകെയിൽ ടാക്സ് വർദ്ധിപ്പിച്ചിരുന്നു. ഇവയുടെ ഹെഡ്ക്വാർട്ടേഴ്സ് അമേരിക്കയിലാണെന്ന ന്യായം പറഞ്ഞ് യുകെയിൽ ടാക്സ് നല്കുന്നത് ഒഴിവാക്കുന്ന തന്ത്രമാണ് ഇത്രയും കാലം സ്വീകരിച്ചിരുന്നത്. എന്നാൽ ഈ കമ്പനികൾ ബ്രിട്ടണിൽ ഓപ്പറേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ലാഭത്തിൽ ടാക്സ് ഏർപ്പെടുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ ടാക്സിനെതിരെ അമേരിക്ക രംഗത്തെത്തിയത്. അമേരിക്കൻ സമ്മർദ്ദത്തിന് ബ്രിട്ടൺ വഴങ്ങില്ലെന്ന് കണ്ടതോടെ പുതിയ നീക്കവുമായി അമേരിക്ക രംഗത്തെത്തി. യുകെയിൽ നിർമ്മിച്ച് അമേരിക്കയിൽ വിൽക്കുന്ന കാറുകൾക്ക് കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്നാണ് പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്.
പുതിയ നീക്കങ്ങളുടെയും ബ്രെക്സിറ്റിന്റെയും പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡാവോസിൽ വച്ച് നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച് ചർച്ച നടത്തുന്നുണ്ട്. ടെക് കമ്പനികളുടെ ടാക്സ് വിഷയത്തിൽ വിട്ടു വീഴ്ചയ്ക്കില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെകട്ടറി സാജിദ് ജാവേദ് കർശന നിലപാട് എടുത്തിരിക്കുകയാണ്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുൻചിനാണ് ഇതിനെ പ്രതിരോധിക്കാൻ കാർ താരിഫ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്.