Monday, 23 December 2024

വിവാഹം സ്വർഗ്ഗത്തിൽ... ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയ്ക്ക് പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി യുകെ മലയാളി മാട്രിമോണി സൈറ്റ് ലോഞ്ച് ചെയ്തു.

ജോലി തേടി യുകെയിൽ കുടിയേറിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ നാളുകൾ കഴിയുന്തോറും ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് പടിപടിയായി മുന്നേറുകയാണ്. ആദ്യമൊക്കെ ഒരു സ്ഥിര ജോലിയ്ക്കും വിസയ്ക്കും വേണ്ടി പരിശ്രമിച്ചവർ പിന്നീട് പെർമനന്റ് റസിഡൻസിയും സിറ്റിസൺഷിപ്പും സ്വന്തമാക്കി. പിന്നെ പ്രോപ്പർട്ടികൾ വാങ്ങിയും ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചും കരിയറിൽ മുന്നേറിയും മലയാളി സമൂഹം ബ്രിട്ടന്റെ ഭാഗമായി. തങ്ങളുടെ യുവതലമുറ സ്കൂളിൽ പോവുന്നത് സ്വപ്നം കണ്ടിരുന്ന മാതാപിതാക്കൾ പിന്നീട് ഹയർ എഡ്യൂക്കേഷനും യൂണിവേഴ്സിറ്റി സൗകര്യങ്ങളും ഒരുക്കുന്ന തിരക്കിലായി. ഇതും കഴിഞ്ഞ നിരവധി പേർ യുകെയിൽ ജോലി നേടിക്കഴിഞ്ഞു. ഇപ്പോൾ തങ്ങൾക്കായി പങ്കാളിയെ അന്വേഷിക്കുന്ന തിരക്കിലായി യുവതലമുറയിലെ മുതിർന്നവരും അവരുടെ മാതാപിതാക്കളും.

UK MALAYALI MATRIMONY SITE LINK

ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തി ഭാവി ജീവിതം പ്രശോഭിതമാക്കാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ മാതാപിതാക്കൾക്കും ശുഭവാർത്ത ഒരുക്കിയാണ് യുകെയിൽ മലയാളി മാട്രിമോണി സൈറ്റ് ലോഞ്ച് ചെയ്യപ്പെട്ടത്. യുകെയിലെ ജീവിത സാഹചര്യങ്ങളിൽ വരുന്ന യുവതലമുറയ്ക്ക് തീർച്ചയായും മാർഗദർശകമാകുന്ന വിധത്തിലാണ് ukmalayalimatrimony.com എന്ന സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. പങ്കാളിയെ തേടുന്നവർക്ക് മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ലോകോത്തര നിലവാരത്തിൽ ഒരുക്കിയിക്കുന്ന സൈറ്റിൽ ഒരു നിശ്ചിത കാലത്തേയ്ക്ക് പ്രൊഫൈലുകൾ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ സൈറ്റിൽ പ്രൊഫൈലുകൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തിരിക്കുന്ന നിരവധി പ്രൊഫൈലുകളിൽ നിന്ന് അനുയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കാനും യുകെ മലയാളി മാട്രിമോണി സൈറ്റ് പ്രവാസികൾക്ക് സഹായകരമാകും. മാട്രിമോണി ആവശ്യങ്ങൾക്കായി ഒരു സൈറ്റ് യുകെയിലെ മലയാളി സമൂഹത്തിന് ആവശ്യമാണെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടാൻ പ്രേരണയായതെന്ന് യുകെ മലയാളി മാട്രിമോണി ടീം പറയുന്നു.

Other News