Wednesday, 22 January 2025

എൻഎച്ച്എസ് ഹോസ്പിറ്റൽ അപ്പോയിന്റുമെന്റിന് ഇനി ഡോക്ടർ വേണമെന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയുള്ള രോഗനിർണയം വോൾവർഹാംപ്ടൺ ട്രസ്റ്റിൽ നടപ്പാക്കുന്നു.

വോൾവർഹാംപ്ടണിൽ ഉള്ളവർക്ക് ഹോസ്പിറ്റൽ അപ്പോയിന്റ് മെന്റിനായി ഇനി ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അതിനായി സ്കൈപ്പ് മെഡിക്സും ചാറ്റ് ബോട്ട്സും ഇനി ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ അനന്ത സാധ്യതകൾ വഴിയുള്ള രോഗനിർണയം എൻ എച്ച് എസിലെ ഒരു ട്രസ്റ്റിൽ ആദ്യമായാണ് നടപ്പാക്കുന്നത്. വോൾവർഹാംപ്ടൺ എൻഎച്ച്എസ് ട്രസ്റ്റും ടെക്ക് കമ്പനിയായ ബാബിലോൺ ഹെൽത്തും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇതിനായി വോൾവർഹാംപ്ടണിലുള്ള എല്ലാവർക്കും റിമോട്ട് ഹോസ്പിറ്റൽ അപ്പോയിൻറ്മെൻറിനുള്ള ആപ്പ് ലഭ്യമാക്കും.

ജിപിക്ക് പകരമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം യുകെയിലെ പല ഭാഗങ്ങളിലും നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഹോസ്പിറ്റൽ അപ്പോയിന്റ്മെൻറിനായി ആദ്യമായാണ് ഇതുപയോഗിക്കുന്നത്. ഇതുപയോഗിച്ച് 50 ശതമാനം രോഗനിർണയവും റിമോട്ടായി നടത്താൻ കഴിയും. ബാബിലോൺ ഹെൽത്തുമായി പത്തു വർഷത്തെ ഡീലാണ് ഒപ്പുവച്ചിരിക്കുന്നത്. ഈ ട്രയൽ വിജയകരമായാൽ മറ്റു എൻഎച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും.

 

Other News