Wednesday, 18 September 2024

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിൽ നിന്ന് യുകെയിലേയ്ക്ക് എത്തിയ 2000 പേരെ കണ്ടെത്തി ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ ശ്രമം തുടങ്ങി. ബ്രിട്ടണിൽ ടെസ്റ്റ് ചെയ്യപ്പെട്ട 14 പേർക്കും രോഗമില്ല.

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിൽ നിന്ന് യുകെയിലേയ്ക്ക് എത്തിയ 2000 പേരെ കണ്ടെത്തി ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ശ്രമം തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയിൽ ഇവിടേക്ക് യാത്ര ചെയ്തവരെ ബന്ധപ്പെട്ട് അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എടുക്കേണ്ട മുൻകരുതലുകൾ ഉറപ്പു വരുത്താനാണിത്. ലണ്ടനിലെ ഹീത്രു എയർപോർട്ടിൽ വെള്ളിയാഴ്ചയോടെ പബ്ളിക് ഹെൽത്ത് ഹബ് ആരംഭിക്കുമെന്ന് ഗവൺമെന്റിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ബ്രിട്ടണിൽ ടെസ്റ്റ് ചെയ്യപ്പെട്ട 14 പേർക്കും രോഗമില്ല എന്ന് തെളിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

കൊറോണ വൈറസ് മൂലം ഇതു വരെ 26 പേർ ചൈനയിൽ മരണമടഞ്ഞിട്ടുണ്ട്. വൈറസ് യുകെയിലേയ്ക്കും എത്താൻ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ഗവൺമെൻറ് അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹോം ഓഫീസ്, ഫോറിൻ ഓഫീസ്, ട്രാൻസ്പോർട്ട്, എഡ്യൂക്കേഷൻ, കമ്മ്യൂണിറ്റീസ് ഡിപ്പാർട്ട്മെൻറ് എന്നിവയുടെ മന്ത്രിമാരെ ക്യാബിനറ്റ് ഓഫീസിലേയ്ക്ക് വിളിച്ച് എമർജൻസി ബ്രീഫിംഗ് നടത്തിയിരുന്നു.

Other News