Wednesday, 22 January 2025

ബ്രിട്ടന്റെ ചരിത്രം തിരുത്തിയെഴുതിയ മൂന്ന് ഒപ്പുകൾ. ബ്രിട്ടൻ വീണ്ടും സ്വതന്ത്രമായി. ബ്രെക്സിറ്റ് നടപ്പാകുന്നത് ജനുവരി 31ന് രാത്രി 11 മണിക്ക്.

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്ന ഔദ്യോഗിക രേഖകളിൽ മൂന്നു പ്രധാന ഒപ്പുകൾ രേഖപ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ് പാർലമെൻറ് അംഗീകരിച്ച ബ്രെക്സിറ്റ് ബിൽ വ്യാഴാഴ്ച ബക്കിംഗാം പാലസിൽ ക്വീൻ ഒപ്പിട്ടതോടെ അത് നിയമമായി മാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രെക്സിറ്റ് ഡിവോഴ്സ് ഡീലിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്നലെ ഉച്ചയ്ക്കുശേഷം ഡൗണിംഗ് സ്ട്രീറ്റിൽ ഒപ്പുവച്ചു. അതിന് മുൻപ് ബ്രസൽസിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഡീലിന് അംഗീകാരം നല്കിക്കൊണ്ട് ഒപ്പു ചാർത്തി. തുടർന്ന് ഈ ഡോക്യുമെന്റ് യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടന്റെയും പ്രതിനിധികളുടെ അകമ്പടിയോടെ ഡൗണിംഗ് സ്ട്രീറ്റിൽ എത്തിച്ചു. ഇതിൽ ബോറിസ് ജോൺസൺ ഒപ്പു രേഖപ്പെടുത്തി ഇന്നലെ രാത്രി തന്നെ ബ്രസൽസിൽ തിരിച്ചെത്തിച്ചു.

ഇയുവുമായുള്ള മറ്റു കരാറുകളുടെ ആർക്കൈവ്സിൽ ഈ ബ്രെക്സിറ്റ് രേഖ ഇനി സൂക്ഷിക്കും. ഔദ്യോഗിക രേഖകൾ അംഗീകരിക്കപ്പെട്ടതോടെ ബ്രെക്സിറ്റ് ജനുവരി 31ന് രാത്രി 11 മണിക്ക് നടപ്പാകും. അരനൂറ്റാണ്ടോളം യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടൻ വീണ്ടും സ്വാതന്ത്ര്യം പ്രഖ്യാപിക്കും. രാജ്യത്തിന്റെ വികസനത്തിനുള്ള അനന്തസാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ബ്രിട്ടൺ മുന്നോട്ട് പോകുമെന്ന് ഇയു ഡിവോഴ്സ് ഡീലിൽ ഒപ്പുവച്ചതിനു ശേഷം ബോറിസ് ജോൺസൺ പറഞ്ഞു. 

 

Other News