Monday, 23 December 2024

നവജാത ശിശുവിനെ ലണ്ടനിലെ സ്ട്രീറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയ്ക്കായി അന്വേഷണം തുടങ്ങി.

ലണ്ടനിലെ ഒരു സ്ട്രീറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയ്ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.40 നാണ് ഹാക്ക്നിയിലെ ഡാൾസ്റ്റണിൽ ഒരു ബേബി ഗ്രോയിൽ ആൺകുട്ടിയെ ആരോ ഉപേക്ഷിച്ചത്. കുട്ടി ഹോസ്പിറ്റലിൽ അല്ല ജനിച്ചതെന്നാണ് അനുമാനിക്കുന്നത്. ഇപ്പോൾ ഈസ്റ്റ് ലണ്ടനിലെ ഒരു ഹോസ്പിറ്റലിന്റെ സംരക്ഷണത്തിലാണ് കുട്ടിയുള്ളത്.

കുട്ടിയുടെ അമ്മയോട് എത്രയും പെട്ടെന്ന് പോലീസുമായോ ലോക്കൽ ഹോസ്‌പിറ്റലുമായോ ബന്ധപ്പെടണമെന്നും സ്വന്തം സുരക്ഷിതത്വത്തിന് മുൻഗണന നല്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുഞ്ഞിന്റെയും അമ്മയുടെയും സുസ്ഥിതിയ്ക്കാണ് പ്രാധാന്യം നല്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ഒരുമിപ്പിക്കുന്നതിനായി എല്ലാ ശ്രമവും നടത്തുമെന്നും പോലീസ് അറിയിച്ചു.

Other News