Monday, 23 December 2024

ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയൻഡും അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകളും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു.

യു എസ് ബാസ്കറ്റ് ബോൾ കളിക്കാരനായ കോബി ബ്രയൻഡ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. 41 കാരനായ ബ്രയൻഡ് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ഹെലികോപ്ടർ തകർന്ന് അഗ്നിഗോളമായി പതിക്കുകയായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകൾ ജിയാനയും മരിച്ചു. കാലിഫോർണിയയിലെ കലാബസാസിലെ അപകടത്തിൽ മറ്റു ഏഴ് പേർ കൂടി മരിച്ചിട്ടുണ്ട്. അഞ്ചു തവണ എൻബിഎ ചാമ്പ്യനായ കോ ബ്രയൻഡ് ബാസ്കറ്റ് ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കളിക്കാരനായിരുന്നു.

ഇന്നലെ രാവിലെ 10 മണിയ്ക്കാണ് ലാസ് വിർജിനസിലെ ഫീൽഡിൽ ഹെലികോപ്ടർ തകർന്നത്. 'പ്ളീസ് നോ, പ്ളീസ് ഗോഡ് നോ, അത് സത്യമായിയിരിക്കരുതേ' എന്നാണ് ബാസ്കറ്റ് ബോൾ പ്ളെയറായ കെവിൻ ലോവ് ബ്രയൻഡിന്റെ അപകട വാർത്ത അറിഞ്ഞപ്പോൾ ട്വിറ്ററിൽ കുറിച്ചത്.

Other News