Sunday, 06 October 2024

ബ്രെക്സിറ്റിനു ശേഷം സ്കോട്ട്ലൻഡിന് സ്വന്തം വിസയും ഇമിഗ്രേഷൻ അധികാരവും വേണമെന്ന് നിക്കോള സ്റ്റർജൻ

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടണിൽ അധികാര വികേന്ദ്രീകരണം നടപ്പാക്കണമെന്ന് സ്കോട്ടിഷ് പാർലമെൻറ് ആവശ്യപ്പെട്ടു. കൂടുതൽ ഇമിഗ്രേഷൻ അധികാരങ്ങളും സ്വന്തമായ വിസയും വേണമെന്നാണ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറയുന്നത്. യുകെയിലെ വളരെ കർശനമായ ഇമിഗ്രേഷൻ സമ്പ്രദായത്തിൻ നിന്ന് ഇളവ് ലഭിക്കത്തക്ക രീതിയിലേയ്ക്ക് മാറാൻ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം വേണമെന്നാണ് നിർദ്ദേശം മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. വിസയ്ക്കുള്ള ഉയർന്ന ഫീസ്, ത്രെഷോൾഡ് സാലറി, ജോബ് സ്പോൺസർമാർ എന്നീ ഇമിഗ്രേഷൻ നിയമങ്ങൾ സ്കോട്ട്ലൻഡിൽ ഒഴിവാക്കണമെന്നതാണ് നിക്കോള സ്റ്റർജന്റെ അഭിപ്രായം.

സ്കോട്ട്ലൻഡിലെ പെൻഷനേഴ്സിൽ വന്ന വർദ്ധനയും വർക്കിംഗ് ഏജിലുള്ള ജനസംഖ്യയിലും ജനനനിരക്കിൽ വന്ന കുറവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ സ്കോട്ട്ലൻഡിന് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും വേണമെന്ന് സ്കോട്ടിഷ് ഭരണകൂടം കരുതുന്നു. എന്നാൽ സ്കോട്ട്ലൻഡിൽ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് യുകെയിലേയ്ക്ക് കടക്കാനുള്ള എളുപ്പവഴിയായി ദുരുപയോഗിക്കപ്പെടുമെന്ന ആശങ്ക വെസ്റ്റ് മിനിസ്റ്റർ വൃത്തങ്ങൾ ഉയർത്തിക്കഴിഞ്ഞു.

 

Other News