Thursday, 19 September 2024

പ്രവാസികളായ കേരളീയർക്ക് സന്തോഷ വാർത്തയുമായി കേരള സർക്കാർ. ഡിവിഡൻറ് പദ്ധതിലൂടെ ആയുഷ്കാലം 10% പലിശ നേടാം. മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പ്രവാസികളായ കേരളീയർക്കായി ഡിവിഡന്റ് പദ്ധതി കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്നു. പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന സ്കീമനുസരിച്ച് മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ കേരളീയരായ പ്രവാസികൾക്ക് നിക്ഷേപിക്കാം. ഇതിന് 10% പലിശയും ആയുഷ്കാലം ലഭിക്കുന്നതാണ്. ഓരോ മാസവുമാണ് ഡിവിഡന്റ് നല്കുന്നത്. നിക്ഷേപകൻ മരിച്ചാലും ജീവിതപങ്കാളിയ്ക്ക് മരണം വരെയും ഡിവിഡന്റ് ലഭിക്കും. ജീവിതപങ്കാളി മരിച്ചാൽ മക്കൾക്കോ അവകാശികൾക്കോ നിക്ഷേപിച്ച തുകയും മൂന്നുവർഷത്തെ ഡിവിഡന്റും കൂടി തിരികെ നല്കുന്നതുമാണ്. ഒരിക്കൽ നിക്ഷേപിച്ചാൽ തുക പിൻവലിക്കാനാവില്ല. നിക്ഷേപത്തിന്റെ ആദ്യ മൂന്നു വർഷക്കാലം യാതൊരു ഡിവിഡൻറും ലഭിക്കുന്നതല്ല.

പ്രവാസി കേരള ഡിവിഡന്റ് സ്കീമിന്റെ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്

പ്രവാസികളിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്ന ഈ തുക കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മൂലധനമായി ഉപയോഗിക്കും. നിക്ഷേപം സ്വീകരിക്കുന്നത് കേരള പ്രവാസി ക്ഷേമ ബോർഡാണ്. കിഫ്ബിയ്ക്ക് കൈമാറുന്ന ഈ തുകയെക്കാപ്പം സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്ക് 10% ഡിവിഡൻഡ് നല്കും.

കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഇതിൽ നിക്ഷേപം നടത്താം. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്കും പങ്കാളികളാകാം. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവരെ കൂടാതെ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്തു തിരിച്ചു വന്നവർക്കും ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. 2019 ഡിസംബർ 14 കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ സ്കീം കേരള പ്രവാസികാര്യ വകുപ്പാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചത്. 

Other News