Thursday, 23 January 2025

യുകെയിലെ റോഡുകളിലും സൈക്കിൾ ലെയിനുകളിലും ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതി നല്കുന്ന കാര്യം ഗവൺമെന്റിന്റെ പരിഗണനയിൽ. മാക്സിമം സ്പീഡ് 15.5 മൈൽ.

പബ്ളിക് റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതി നല്കുന്ന കാര്യം ഗവൺമെന്റ് പരിഗണിക്കുന്നു. സൈക്കിൾ ലെയിനുകളിലും റോഡുകളിലും ഇവ ഉപയോഗിക്കുന്നത് നിയമപരമാക്കുന്ന കാര്യത്തിൽ അടുത്ത മാസം കൺസൽട്ടേഷൻ ആരംഭിക്കും. ഇ - സ്കൂട്ടറുകൾ സാധാരണ സൈക്കിളുകൾക്ക് തുല്യമായി പരിഗണിക്കണമെന്നാണ് ഇതിലെ നിർദ്ദേശം. നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രൈവറ്റ് ലാൻഡിൽ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. നിയമം ലംഘിച്ചാൽ 300 പൗണ്ട് പിഴയും ആറ് പോയിൻറ് പെനാൽട്ടി ലൈസൻസിലും ലഭിക്കും.

സിറ്റികളിൽ ഇ-സ്കൂട്ടറിന്റെ ട്രയൽ നടത്താനും വിജയകരമെങ്കിൽ മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് കൺസൾട്ടേഷൻ പദ്ധതിയിടുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളിൽ സ്പീഡ് ഇൻഹിബിറ്ററുകൾ ഉണ്ടായിരിക്കും. 15.5 മൈൽ സ്പീഡിൽ ഇത് ലിമിറ്റ് ചെയ്തിരിക്കും. ഇത് ഓടിക്കുന്നയാൾക്ക് ഹെൽമെറ്റ് വേണമോ എന്ന കാര്യത്തിൽ ഇപ്പോഴും അഭിപ്രായ സമന്വയം ഉണ്ടാവുന്നതേയുള്ളൂ. ഇവയുടെ റോഡിലെ നിയമപരമായ ഉപയോഗം നടക്കാനുള്ള താത്പര്യത്തിൻ കുറവു വരുത്തുമെന്നും അതിനാൽ ആളുകളുടെ ശരീരഭാര വർദ്ധനയ്ക്ക് കാരണമാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

 

Other News