Monday, 23 December 2024

ബ്രിട്ടണിലേയ്ക്ക് വിസ ലഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ത്രെഷോൾഡ് സാലറി 30,000 പൗണ്ടിൽ നിന്ന് 25,600 പൗണ്ടാക്കാൻ മൈഗ്രൻറ് അഡ് വൈസറി ബോർഡിന്റെ റിപ്പോർട്ടിൽ ഗവൺമെന്റിന് ശുപാർശ.

സ്കിൽഡ് ജോബുകൾക്കായി നിശ്ചയിച്ചിരിക്കുന്ന മിനിമം സാലറി വ്യവസ്ഥയിൽ ഇളവു വരുത്തണമെന്ന് മൈഗ്രൻറ് അഡ് വൈസറി ബോർഡിന്റെ റിപ്പോർട്ടിൽ ഗവൺമെന്റിനോട് ശുപാർശ ചെയ്തു. യൂറോപ്യൻ യൂണിയന് പുറത്തു നിന്ന് ഉള്ളവർക്ക് യുകെയിൽ കുറഞ്ഞത് 30,000 പൗണ്ട് സാലറിയിലുള്ള ജോബ് ഓഫർ ഉണ്ടെങ്കിൽ മാത്രമേ വിസ ലഭിക്കുകയുള്ളൂ. ഇത് 25,600 പൗണ്ടായി കുറയ്ക്കണമെന്നാണ് കമ്മിറ്റി പറയുന്നത്. കൂടുതൽ ടീച്ചർമാരെയും നഴ്സുമാരെയും യുകെയിലേയ്ക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും സ്റ്റാഫ് ഷോർട്ടേജിനാൽ ബുദ്ധിമുട്ടുന്ന എൻഎച്ച്എസിന് സഹായകരമാകുമെന്നും കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തി.

എന്നാൽ മൈഗ്രേഷൻ അഡ് വൈസറി കമ്മിറ്റിയുടെ റെക്കമൻഡേഷൻ ഗവൺമെന്റ് നടപ്പാക്കുമോയെന്ന് ഉറപ്പില്ല. ബ്രെക്സിറ്റിനു ശേഷം ഓസ്ട്രേലിയൻ സ്റ്റൈൽ പോയിന്റ് ബേയ്സ്ഡ് സിസ്റ്റം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിലുള്ളവർക്ക് ബ്രിട്ടണിൽ ജോലി ചെയ്യുന്നതിന് വിസ ആവശ്യമില്ല. യൂറോപ്യൻ യൂണിയനു പുറത്തു നിന്നുളള രാജ്യക്കാർക്ക് യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിവിധ തരം വിസകൾ ലഭ്യമാണ്.

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News