Wednesday, 22 January 2025

നോർത്തേൺ റെയിലിനെ നാഷണലൈസ് ചെയ്യാൻ ഗവൺമെൻറ് തീരുമാനിച്ചു. റെയിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ശക്തമായ നടപടിയെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി.

നോർത്തേൺ റെയിലിനെ നാഷണലൈസ് ചെയ്യാൻ ഗവൺമെൻറ് തീരുമാനിച്ചു. റെയിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ശക്തമായ നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു. നിലവിൽ ജർമൻ കമ്പനിയായ അറൈവാ റെയിൽ ആണ് നോർത്തേൺ റെയിൽ ഓപ്പറേറ്റ് ചെയ്യുന്നത്. കമ്പനിയുടെ സേവനം മാർച്ച് ഒന്നിന് അവസാനിപ്പിക്കാനാണ് തീരുമാനം. കോൺട്രാക്ടനുസരിച്ച് മാർച്ച് 2025 വരെ അറൈവാ റെയിലിന് സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ അനുവാദം നല്കിയിരുന്നു.

ട്രെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിൽ വന്ന താമസവും പുതിയ ടൈംടേബിൾ നടപ്പാക്കുന്നതിൽ വന്ന പ്രശ്നങ്ങളും വൻ ജനരോക്ഷത്തിന് ഇടയാക്കിയിരുന്നു. മോശം പെർഫോമൻസുകൾ തുടർക്കഥയായതോടെ യാത്രക്കാർ നോർത്തേൺ റെയിലിനെ നോർത്തേൺ ഫെയിൽ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഓപ്പറേറ്ററിന് സർവീസുകൾ വേണ്ട രീതിയിൽ നടത്താൻ സാധിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് തീരുമാനം. ഗവൺമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നെന്നും സർവീസുകളിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് മറ്റ് ബാഹ്യ കാരണങ്ങളും ഉണ്ടെന്നും അറൈവാ റെയിൽ പറഞ്ഞു. ഇനി നോർത്തേൺ റെയിൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാകും ഓപ്പറേറ്റ് ചെയ്യുക.

 

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News