Wednesday, 22 January 2025

കൊറോണ വൈറസിനെ ഗ്ലോബൽ ഹെൽത്ത് എമർജൻസിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. തീരുമാനം ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നത് മൂലം.

കൊറോണ വൈറസിനെ ഗ്ലോബൽ ഹെൽത്ത് എമർജൻസിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഡബ്ളിയു. എച്ച്. ഒ യുടെ ചീഫ് റ്റെഡ്രോസ് അഡോനം ഗെബ്രേഷ്യസ് അറിയിച്ചു. ചൈനയിൽ ഇതുവരെ 170 പേർ കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്തവരിൽ നിന്നാണ് രോഗം മറ്റു രാജ്യങ്ങളിൽ എത്തിയത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്ന എട്ടു കേസുകളും ഉണ്ടായിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ ചൈന എടുത്ത നടപടികളെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രശംസിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ അനുയോജ്യമായ നടപടികൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സ്വീകരിക്കുമെന്ന് റ്റെഡ്രോസ് അഡോനം ഗെബ്രേഷ്യസ് അറിയിച്ചു.

Other News