Monday, 23 December 2024

ബ്രെക്സിറ്റ് കോയിൻ നേടാൻ ക്യൂവിൽ ആയിരങ്ങൾ. 50 പെൻസ് നാണത്തിന്റെ വില 945 പൗണ്ട് വരെ. ബ്രെക്സിറ്റ് കോയിൻ റോയൽ മിന്റ് സൈറ്റ് ലിങ്കിലൂടെ വാങ്ങാം.

ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ന് പിൻമാറുന്നതിന്റെ സ്മരണയിൽ പുറത്തിറക്കിയ ബ്രെക്സിറ്റ് കോയിനിന്റെ വില്പന ആരംഭിച്ചു. ആയിരങ്ങളാണ് റോയൽ മിന്റ് വെബ് സൈറ്റിൽ ഇതിനായി ക്യൂ നിൽക്കുന്നത്. 50 പെൻസ് നാണത്തിന്റെ വില 945 പൗണ്ട് വരെയാണ്. ഗോൾഡ് പ്രൂഫ് കൊയിനാണ് ഏറ്റവും കൂടിയ വില. സിൽവർ പ്രൂഫ് കൊയിൻ 60 പൗണ്ടിനും അൺ സർക്കുലേറ്റഡ് കുപ്രോ- നിക്കൽ കൊയിൻ 10 പൗണ്ടിന് ലഭിക്കും. വെബ്സൈറ്റിലേയ്ക്ക് എൻട്രി ലഭിക്കുന്നതിന് 20 മിനിട്ട് വരെ വെയിറ്റിംഗ് ആണ് നിലവിൽ കാണിക്കുന്നത്.

റോയൽ മിന്റ് സൈറ്റ് ലിങ്ക്

പീസ്, പ്രോസ്പെരിറ്റി ആൻഡ് ഫ്രണ്ട്ഷിപ്പ് വിത്ത് ആൾ നേഷൻസ് എന്നാണ് കോയിനിൽ ആലേഖനം ചെയ്തിരിക്കുന്നത്. ബെക്സിറ്റ് തിയതിയായ 31 ജനുവരി 2020 എന്നും മുദ്രണം ചെയ്തിട്ടുണ്ട്. റോയൽ മിന്റ് സൈറ്റിൽ ട്രാഫിക് വർദ്ധിച്ചതിനെത്തുടർന്ന് രാവിലെ ഒരു മണിയോടെ വെബ് സൈറ്റ് ക്രാഷായിരുന്നു.

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News