Wednesday, 18 September 2024

വുഹാനിൽ നിന്നും 83 ബ്രിട്ടീഷ് പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ഫ്ളൈറ്റ് ഓക്സ്ഫോർഡിൽ ഉച്ചയ്ക്ക് 1.30 ന് എത്തി. ബ്രിട്ടണിൽ രണ്ട് കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു.

ബ്രിട്ടണിൽ രണ്ട് കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. യോർക്ക് ഷയറിലെ ഒരു ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു പേരും ഒരേ കുടുംബത്തിൽ പെട്ടവരാണ്. രണ്ടു പേരെയും ഇന്നലെ രാത്രി ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടാൻ ബ്രിട്ടൺ പൂർണ സജ്ജമാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി അറിയിച്ചു.

വുഹാനിൽ നിന്നും 83 ബ്രിട്ടീഷ് പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ഫ്ളൈറ്റ് ഓക്സ്ഫോർഡിൽ ഉച്ചയ്ക്ക് 1.30 ന് എത്തി. ബ്രൈസ് നോർട്ടണിലെ റോയൽ എയർ ഫോഴ്സിന്റെ ബേസിലാണ് ഫ്ളൈറ്റ് ലാൻഡ് ചെയ്തത്. അവിടെ നിന്ന് ബസിൽ 180 മൈൽ അകലെ വിറാലിലുള്ള ഹോസ്പിറ്റൽ അക്കോമഡേഷനിൽ ഐസോലേഷനിൽ പാർപ്പിക്കും. മെഴ്സിസൈഡിനടുത്തുള്ള അരോവെ പാർക്ക് ഹോസ്പിറ്റലിൽ രണ്ടാഴ്ച ഇവരെ നിരീക്ഷിക്കാനാണ് നിർദ്ദേശം.
 

Other News