Thursday, 21 November 2024

കൊറോണ വൈറസ് സ്ഥിരീകരിച്ചത് യോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റിന്. യുകെയിൽ 203 പേരെ ടെസ്റ്റ് ചെയ്തതിൽ 201 പേർക്കും രോഗമില്ല.

ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ യോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണെന്ന് തെളിഞ്ഞു. ഇവരുടെ ബന്ധുവിനും രോഗം ഉണ്ട്. ഇവർ രണ്ടു പേരും യോർക്കിലെ സ്റ്റേ സിറ്റി അപാർട്ട്മെന്റിൽ കഴിയവേ രോഗം സ്ഥിരീകരിക്കുകയും ന്യൂകാസിലിലെ ഐസൊലേഷൻ യൂണിറ്റിലേയ്ക്ക് മാറ്റപ്പെടുകയുമായിരുന്നു. എന്നാൽ സ്റ്റുഡൻറിന് രോഗബാധയുണ്ടായിരുന്ന സമയത്ത് അവർ കാമ്പസിൽ എത്തിയിരുന്നില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. യുകെയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ 203 പേരെ ടെസ്റ്റ് ചെയ്തതിൽ 201 പേർക്കും രോഗമില്ല എന്ന് തെളിഞ്ഞു.

യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറുകൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകളോട് സംയമനപരമായി പ്രതികരിച്ചത്. അധികൃതർ നല്കിയിരിക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അവർ അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്. ഇമ്മ്യൂണിറ്റി പവർ കുറഞ്ഞ ഏതാനും വിദ്യാർത്ഥികൾ താത്കാലികമായി ക്യാമ്പസിൽ എത്തുന്നത് നിർത്തി വച്ചിരിക്കുകയാണ്. ഏഷ്യക്കാരായ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഫേസ് മാസ്ക് ധരിച്ചാണ് ക്യാമ്പസിൽ എത്തുന്നത്. യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറിന് ഇൻഫെക്ഷൻ ബാധിച്ച കാര്യം പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
 

Other News