Monday, 23 December 2024

ലണ്ടനിൽ വീണ്ടും കത്തിയാക്രമണം. രണ്ട് പേർക്ക് പരിക്ക്. പോലീസ് അക്രമിയെ വെടിവച്ചു കൊന്നു.

ലണ്ടനിൽ വീണ്ടുമുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇത് ടെററിസം കാറ്റഗറിയിൽ വരുന്ന സംഭവമായാണ് പോലീസ് കരുതുന്നത്. സൗത്ത് ലണ്ടനിലെ സ്ട്രീത്താമിൽ ഹൈ സ്ട്രീറ്റിലുള്ള ബൂട്ട്സ് സ്റ്റോറിനു സമീപമാണ് ആക്രമണം നടന്നത്.

അക്രമി സൂയിസൈഡ് വെസ്റ്റെന്ന് തോന്നുന്ന സിൽവർ കാനിസ്റ്റേർസ് പിടിപ്പിച്ചിട്ടുള്ള ജാക്കറ്റ് ധരിച്ചിരുന്നതായാണ് ദൃസാക്ഷികൾ പറയുന്നത്. പരിക്കേറ്റവർക്ക് ലണ്ടൻ ആംബുലൻസ് ക്രൂ മെമ്പേഴ്സ് സ്ഥലത്തെത്തി ചികിത്സ നല്കി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. എയർ ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. എ23 റോഡിന്റെ ഭൂരിഭാഗവും സീൽ ചെയ്തിരിക്കുകയാണ്.

Other News